ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ സംഘാടകനും ഡാളസ് മലയാളികൾക്കിടയിൽ സജീവ സാന്നിധ്യവുമായിരുന്ന അജയകുമാർ (70 വയസ്സ്) ജൂലൈ 29 ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് അന്തരിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി ചികിത്സയിലായിരുന്നു.
ഡാളസ് സൗഹൃദ വേദിയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നി നിലകളിൽ സംഘടനയുടെ പ്രാരംഭ ഘട്ടം മുതൽ പ്രവർത്തിച്ചു സംഘടനക്ക് ഊർജം പകർന്നു കൊടുത്ത നല്ലൊരു സംഘടകനായിരുന്നു പരേതൻ.
ചെറുപ്പത്തിൽ തന്നെ കലാ സാംസ്‌കാരിക രാഷ്രീയ രംഗത്തു നിറഞ്ഞു ശോഭിച്ച വ്യക്തിയായിരുന്നു.
കേരളത്തിൽ തലവടി പഞ്ചായത്തു ജനപ്രതിനിധി ആയി സേവനം അനുഷ്ഠിക്കവെ, ഗൾഫിൽ ഉദ്യോഗാർത്ഥം പോകേണ്ടി വന്നു.
തുടന്ന് 2002 -ൽ അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്തു. ഡാലസിൽ സ്ഥിര താമസാക്കിയ അജയകുമാർ കേരള അസോസിയേഷൻ, കെ എൽ എസ്, അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ,വേൾഡ് മലയാളി കൌൺസിൽ തുടങ്ങിയ സാംസ്‌കാരിക സമിതികളിൽ പ്രവർത്തിച്ചിരുന്നു.
ഡാലസിൽ മലയാളി സ്നേഹിതരുടെ വലിയൊരു ചങ്ങാതി വലയം വാർത്തെടുത്ത ഇദ്ദേഹം 2012 -ൽ ഏഴു സുഹൃത്തുക്കളുമായി രൂപീകരിച്ച സംഘടനയാണ് ഡാളസ് സൗഹൃദ വേദി. 700 പരം മെംബേർസ് ഉൾകൊള്ളുന്ന ഈ സംഘടനക്ക് എല്ലാവിധ മാർഗ നിർദേശങ്ങൾ നൽകി കൊണ്ടിരുന്നത് പരേതനായ അജയകുമാറായിരുന്നു.
പരേതന്റെ ഭാര്യ : രേണു അജയ്
മക്കൾ: ആര്യ അജയ് & അഖിൽ അജയ്
പൊതു ദർശനവും, ശവസംസ്കാരവും പിന്നീട്.
(ചരമ വാർത്ത-എബി മക്കപ്പുഴ )