കൊച്ചി: പൂതിക്കോട്ട് പുത്തൻപുരയിൽ പരേതരായ പി. ജി. ജോർജിന്റെയും സൂസി ജോർജിന്റെയും പുത്രൻ അഡ്വ. ജോർജ്ജ് ജി. പൂതിക്കോട്ട് (58) അന്തരിച്ചു.
മഞ്ചേരിയിൽ അഭിഭാഷകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹം 1993 ൽ ഹൈക്കോടതിയിലേക്ക് പ്രാക്ടീസ് മാറ്റി.
ഭാര്യ നിഷ
മക്കൾ: സൂസി, ജോസഫ്, കുര്യൻ
സഹോദരർ: സക്കറിയ മോർ നിക്കോളോവോസ് മെത്രാപ്പോലീത്ത, അഡ്വ. പിജി. മാത്യു (മാത്തച്ചൻ) അഡ്വ. ജോർജ് പോത്തൻ, രഞ്ജിനി.
ഓഗസ്റ്റ് 3 ഞായറാഴ്ച ഉച്ചയ്ക്ക് 2:30 നും 4:30 നും ഇടയിൽ തേവരയിലെ ചക്കോളാസ് ഹാബിറ്റാറ്റിലെ ക്ലബ്ഹൗസിൽ പൊതുദർശനം ഉണ്ടായിരിക്കും. ആഗസ്റ്റ് 4 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് മേപ്രാലിലെ പൂതിക്കോട്ടെ പുത്തൻപുരയിൽ കുടുംബ വസതിയിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് മേപ്രാലിലുള്ള സെന്റ് ജോൺസ് ഓർത്തഡോക്സ് വാല്യ പള്ളിയിൽ സംസ്കാരം നടക്കും.