ചെന്നൈ: മാവേലിക്കര പുത്തൻ വീട്ടിൽ പി.സി.മാത്യു (ബാബു – 75) അന്തരിച്ചു. സംസ്കാരം കിൽപോക്ക് സെമിത്തേരിയിൽ ഇന്ന് (ശനിയാഴ്ച) 4 നു നടത്തും. മുൻ കേന്ദ്ര ലേബർ സെക്രട്ടറിയായും ജനീവ ഐക്യരാഷ്ട്ര സംഘടനയിൽ ലേബർ അഡ്വസൈറായും പ്രവർത്തിച്ചിരുന്ന പരേതനായ പി.സി.മാത്യു െഎസിഎസിന്റെ മകനാണ്.
ഇന്ത്യയിൽ ബാമർ ലോറി, ടിവിഎസ്, യൂണിലിവർ എന്നീ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബുഷ് ബോക് അലൻ (യുകെ), ഇന്റർനാഷണൽ ഫ്ളേവേഴ്സ് ആൻഡ് ഫ്രേഗറൻസസ് (യുഎസ്) എന്നിവയുടെ സിഇഒ ആയും ചുമതല വഹിച്ചിരുന്നു.
ഭാര്യ: ഓർത്തഡോക്സ് മുൻ സഭാ സെക്രട്ടറിയും ട്രസ്റ്റിയുമായിരുന്ന കോട്ടയം പടിഞ്ഞാറേക്കര പരേതനായ പി.സി. ഏബ്രഹാമിന്റെ മകൾ അന്നമ്മ മാത്യു. മക്കൾ: നിഖിൽ മാത്യു, ഏബ്രഹാം മാത്യു, മാത്തൻ മാത്യു (മൂവരും യുഎസ്). മരുമക്കൾ: സേറ, രാധിക, ലാജു.