കളത്തിൽ കെ വി . ഫിലിപ്പിന്റെ ( കുഞ്ഞുമോൻ- 86) സംസ്കാരം ഓഗസ്റ് 16 ശനി
ന്യൂയോർക്ക് : അരിസോണയിലെ ഫീനിക്സിൽ അന്തരിച്ച തിരുവല്ല നീരേറ്റുപുറം കളത്തിൽ കെ വി . ഫിലിപ്പിന്റെ ( കുഞ്ഞുമോൻ- 86) സംസ്കാരം ഓഗസ്റ് 16 ശനിയാഴ്ച ന്യു യോർക്കിൽ നടത്തും.
റിട്ട. മിലിട്ടറി പോലീസ് ഓഫീസറും മികച്ച സ്പോർട് മാനും വോളിബാൾ താരവും ആയിരുന്നു .
ഭാര്യ ഏലിയാമ്മ ഫിലിപ്പ് അടൂർ പറക്കോട് കുളഞ്ഞിയിൽ പുത്തൻവീട് കുടുംബാംഗം
മക്കൾ: സ്റ്റാൻലി കളത്തിൽ (ഫോമായുടെ തുടക്കകാരിൽ ഒരാൾ. മുൻ അഡ്വൈസറി ബോർഡ് ചെയർമാൻ , ന്യൂയോർക്ക് റീജിയൺ വൈസ് പ്രസിഡന്റ് , നാഷണൽ ജോയിന്റ് സെക്രട്ടറി), മേബിൾ, സ്റ്റീജാ, റോസൻ ,
മരുമക്കൾ : ബിന്ദു വറുഗീസ് , ജോയ്‌സ് എബ്രഹാം , ലിറ്റു ജോസഫ് , എജി ജോർജ് .
കൊച്ചുമക്കൾ :- സ്നേഹ കളത്തിൽ, ജോബിൻ എബ്രഹാം, റിയ ജോസഫ് , സ്‌റ്റീവ് കളത്തിൽ, രൂബേൻ ജോസഫ് , ആബിഗേൽ ജോർജ് , സൈറ കളത്തിൽ , ഐഡൻ ജോർജ്
സഹോദരങ്ങൾ : സാറാമ്മ ജോൺ (ആൽബനി) കളത്തിൽ വറുഗീസ് (ഡെമോക്രാറ്റ് നേതാവും പാർട്ടി നാസ കൗണ്ടി വൈസ് ചെയർമാനും മുൻ ഹ്യൂമൺ റൈറ്റ് കമ്മീഷണറും), പരേതയായ ഏലിയാമ്മ വറുഗീസ് (സിറാക്യൂസ്)
പൊതുദർശനം ഓഗസ്റ് 15 വെള്ളിയാഴ്ച വൈകിട്ട് 5:00 മുതൽ 9:00 വരേ: ലോങ്ങ് ഐലൻഡ് മാർത്തോമാ പള്ളി
സംസ്കാര ശുശ്രുഷ: ഓഗസ്റ് 16 ശനിയാഴ്ച്ച 9:00 മണിയ്ക്ക് ലോങ്ങ് ഐലൻഡ് മാർത്തോമാ പള്ളി
തുടർന്ന് സംസ്കാരം ഗ്രേറ്റ്നെക്ക് ഓൾ സെയിന്റ്സ് സിമിത്തേരിയിൽ . ശുശ്രൂഷകൾക്ക് മാർത്തോമാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസനാധിപൻ ഡോ . എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, ഇടവക വികാരി റെവ . ജോസി ജോസഫ് എന്നിവർ നേതൃത്വം നൽകും.