ഫിലഡൽഫിയ: ആനപ്രമ്പാൽ കുറ്റിയിൽ കളരിക്കൽ എബ്രഹാം ചാക്കോയുടെ ഭാര്യ കേരള ഗവ. റിട്ട. നഴ്സ് ചിന്നമ്മ ഏബ്രഹാം (71) ഫിലഡൽഫിയയിൽ അന്തരിച്ചു.
പുളിങ്കുന്ന് കേളചാടയിൽ കുടുംബാംഗമാണ്. മക്കൾ: സൂര്യ, സിന്റോ, സിജോ. മരുമക്കൾ: റോണി സൈമൺ മണലേൽ (വെച്ചൂച്ചിറ), ഗ്രീന കുര്യാക്കോസ് പുതിയേടത്ത് (രാമമംഗലം), ഒലിവിയ ബെന്നി തെക്കേമഠത്തിൽ (ചിങ്ങവനം).
സംസ്കാരം വെള്ളിയാഴ്ച 9ന് ഫിലഡൽഫിയ 701 ബൈബറി റോഡ് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് വില്യം പെൻ സെമിത്തേരിയിൽ.