ഗിൽബർട്ട് ഡാനിയേൽ (61): കുവൈറ്റ്‌

Published on 21 August, 2025
ഗിൽബർട്ട് ഡാനിയേൽ (61): കുവൈറ്റ്‌

കുവൈറ്റ്‌ സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ - ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈറ്റ്‌ (ഐ പി സി - ഫുൾ ഗോസ്‌പെൽ ചർച്ച്) സഭയിലെ സീനിയർ അംഗം ബ്രദർ ഗിൽബർട്ട് ഡാനിയേൽ (61 വയസ്സ്) ഓഗസ്റ്റ് 20 ബുധനാഴ്ച്ച രാവിലെ കുവൈറ്റിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ഓഗസ്റ്റ് 19 ചൊവ്വാഴ്ച്ച രാത്രി അബ്ബാസിയയിലെ ഭവനത്തിൽ വച്ച് ആഹാരം കഴിച്ചതിന് ശേഷം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ അടുത്തുള്ള ഹോസ്പിറ്റിലിൽ എത്തിച്ചുവെങ്കിലും ഓഗസ്റ്റ് 20 നു ബുധനാഴ്ച്ച മരണത്തിനു കീഴടങ്ങുകയായിരുന്നു . ഗിൽബർട്ട് ഡാനിയേലിന്റെ കുടുംബം നാട്ടിലാണ്.

ഭൗതിക ശരീരം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ട് പോകും. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും.
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക