ഫിലാഡൽഫിയ: വേൾഡ് മലയാളി കൌൺസിൽ വുമൺ ഫോറം പ്രസിഡന്റ് ശ്രീമതി ഷൈലാ രാജന്റെ പിതാവ് തെക്കേവീട്ടിൽ ശ്രീ. ടി.ടി. മാത്യു (83) അന്തരിച്ചു. ഭാര്യ : പരേതയായ ലീലാമ്മ മാത്യു. മക്കൾ : ഷൈല, ഷെറിൻ.
പിതാവിന്റെ ശവസംസ്കാര ശുശ്രുഷകളിൽ പങ്കെടുക്കുവാനായി ശ്രീമതി ഷൈലാ രാജൻ കേരളത്തിലേക്ക് പുറപ്പെട്ടു. ഭൗതീക ശരീരം ഈ വരുന്ന നാലാം തീയതി, വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് മല്ലപ്പുഴശ്ശേരിയിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷകൾ പൂർത്തീകരിച്ചു 11:45നു കോഴഞ്ചേരി മാരാമൺ മാർത്തോമ്മാ സിറിയൻ ചർച്ചിൽ വച്ച് ശവസംസ്കാര ശുശ്രുഷകൾ നടത്തപെടുന്നതുമാണ്. പ്രൊവിൻസ് ഒക്ടോബറിൽ ഗാന്ധി ഭവനിൽ വച്ച് നടത്തപെടുന്ന സമൂഹ വിവാഹവുമായി ബന്ധപെട്ടു കേരളത്തിൽ എത്തിച്ചേർന്നിട്ടുള്ള പ്രൊവിൻസിന്റെ പ്രസിഡന്റ് ശ്രീമാൻ നൈനാൻ മത്തായിയും മറ്റു അംഗങ്ങളും ശവസംസ്കാരത്തിൽ പങ്കെടുത്തു റീത്ത് സമർപ്പിക്കും.
ഫിലാഡൽഫിയ പ്രൊവിൻസ് അംഗങ്ങളും കുടുംബാംഗങ്ങളും ഷൈലാ രാജന്റെ പിതാവിന്റെ നിര്യാണത്തിലുള്ള ദുഖവും അനുശോചനവും രേഖപ്പെടുത്തി.
വാര്‍ത്ത: നൈനാൻ മത്തായി