മാവേലിക്കര ബിഷപ്പ് മൂർ കോളജ് മുൻ പ്രിൻസിപ്പൽ കൊഴുവല്ലൂർ പ്രൊഫ. എം.കെ. ചെറിയാന്റെ ഭാര്യ പ്രൊഫ. റോസി ചെറിയാൻ (82) അന്തരിച്ചു. മാവേലിക്കര ബിഷപ്പ് മൂർ കോളേജ്, എസ്.എൻ. മാനേജ്മെന്റ് കോളേജുകൾ, നങ്ങ്യാർകുളങ്ങര, കൊല്ലം; ആലുവ യു.സി. കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച അവർ ഭൗതികശാസ്ത്ര അധ്യാപികയായിരുന്നു. ആലുവ തേരകത്ത് കുടുംബത്തിലെ അംഗമാണ്.
മക്കൾ: അനു ചെറിയാൻ (തിരുവനന്തപുരം), ഡോ. റീനു ജേക്കബ് (വൈസ് പ്രിൻസിപ്പൽ, സിഎംഎസ് കോളേജ്, കോട്ടയം), ബിനു കോശി ചെറിയാൻ (യുഎസ്എ)
മരുമക്കൾ: ബിജു ജേക്കബ് ജോൺ (ചെന്നൈ), ജേക്കബ് മാത്യു (മുംബൈ), സരിത ചെറിയാൻ (യുഎസ്എ)
കൊച്ചുമക്കൾ: ജോൺ ജേക്കബ്, മാത്യു ജേക്കബ്, എലിസബത്ത് ജേക്കബ്, ജോഹാൻ ചെറിയാൻ, ജനിറ്റ ചെറിയാൻ
സെപ്റ്റംബർ 8 തിങ്കളാഴ്ച രാവിലെ 8:00 മണിക്ക് മൃതദേഹം മാവേലിക്കരയിലെ കുടുംബ വസതിയിൽ എത്തിക്കും. ഉച്ചയ്ക്ക് 1:00 മണിക്ക് സംസ്കാര ശുശ്രുഷ തുടർന്ന് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കൊഴുവല്ലൂർ കൊടുകുളഞ്ഞി കരോട് സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ സംസ്‌കാരം .