ഫ്ളാറിഡ: പുല്ലാട് കുളത്തുമറ്റയ്ക്കൽ പരേതനായ ഏബ്രഹാം വർഗീസിന്റെ ഭാര്യ ഒർലാന്റോ ഐ.പി.സി സഭാംഗം സൂസനാമ്മ വർഗീസ് - 81) ഒർലാന്റോയിൽ അന്തരിച്ചു. ഉളനാട് തടത്തു വിളയിൽ കുടുംബാഗമാണ്.
മക്കൾ: അനിൽ ഏബ്രഹാം (ബാംഗ്ലൂർ), ആനി തോമസ് (യു.എസ്.എ)
മരുമക്കൾ: സ്റ്റീജ അനിൽ, ചിങ്ങവനം കളത്തിൽ ജോജി തോമസ്
കൊച്ചു മക്കൾ: ജോഹാൻ, ജൊഹാന, ജൊവാൻ, ജോനാഥൻ, ഹന്നാ, സാറ
സംസ്ക്കാര ശുശ്രൂഷ 19 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ഐ.പി.സി ഒർലാന്റോ ദൈവസഭയിൽ (11531 Winter garden Vineland Rd, Orlando, FL 32836) സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യൂവിന്റെ ചുമതലയിൽ ആരംഭിക്കും. തുടർന്ന് 12.30 ന് ഓസിയോള മെമ്മറി ഗാർഡൻസ് സെമിത്തേരിയിൽ (1717 Old Boggy Creek Rd, Kissimmee, FL 34744) സംസ്ക്കാരം.
വാർത്ത : നിബു വെള്ളവന്താനം