പൊന്നമ്മ ഈശോ (86) ടൊറന്റോ

Published on 17 September, 2025
പൊന്നമ്മ ഈശോ (86) ടൊറന്റോ
ടൊറൻ്റോ : ജോബ്‌സൺ ഈശോയുടെ മാതാവ് ആറങ്ങാട്ട് പൊന്നമ്മ ഈശോ (86) അന്തരിച്ചു. സംസ്‍കാര ശുശ്രൂഷ സെപ്റ്റംബർ 17 ന് വൈകിട്ട് 7 മണിക്ക് മാർക്കമിലെ 31 കെന്റ് വ്യൂ ക്രസന്റിലെ വസതിയിൽ നടക്കും. സെപ്റ്റംബർ 21 ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ 7:30 വരെ വിച്ച്ചർച്ച്-സ്റ്റൗഫ്‌വില്ലിലെ 159 സാൻഡിഫോർഡ് ഡ്രൈവിലെ കനേഡിയൻ മാർത്തോമ്മ പള്ളിയിൽ പൊതു ദർശനവും സംസ്‍കാര ചടങ്ങുകളും നടക്കും.

മൂന്നാമത്തെ സംസ്‍കാര ചടങ്ങുകൾ സെപ്റ്റംബർ 22 ന് രാവിലെ 11 മണിക്ക് ഹാമിൽട്ടണിലെ 479 അപ്പർ പാരഡൈസ് റോഡിലുള്ള സെന്റ് ആൻഡ്രൂസ് യുണൈറ്റഡ് പള്ളിയിലും നടക്കും. തുടർന്ന് സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് 260 റൈമൽ റോഡ് ഈസ്റ്റിലുള്ള മൗണ്ട് ഹാമിൽട്ടൺ സെമിത്തേരിയിൽ. അതേ ദിവസം വൈകുന്നേരം 3 മണി മുതൽ 6 മണി വരെ ഹാമിൽട്ടൺ മലയാളി സമാജത്തിൽ അനുസ്‌മരണ ചടങ്ങും നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക