ഡാളസ്: ഗാര്‍ലാന്‍ഡ് സിറ്റിയില്‍ ഗ്രേസ് ഇന്‍ഷുറന്‍സ് ഏജന്‍സി ബിസിനസ് സ്ഥാപകനും സെയിന്റ് തോമസ് സീറോ മലബാര്‍ ചര്‍ച് (ഗാര്‍ലാന്‍ഡ്) അംഗവുമായ ജിന്‍സ് മാടമനയുടെ പിതാവ് ജേക്കബ് മാട മന, ഒക്ടോബോര്‍ 13 ന് തന്റെ ചേര്‍ത്തലയിലുള്ള ഭവനത്തില്‍ വച്ച് ഈ ലോകത്തോട് യാത്ര പറഞ്ഞു. പരേതയായ മറിയാമ്മ ഈരാറ്റുപുഴയാണ് ഭാര്യ. മക്കളുടെയും ജാമാതാക്കളുടെയും പേരുകള്‍ താഴെ കൊടുത്തിരിക്കുന്നു:
ജോസി മാടമനയും ഭാര്യ ടെസ്സിയും (ഓസ്ട്രേലിയ)
ജെസ്സി റോയും ഭര്‍ത്താവ് റോയ് വാതപ്പള്ളിലും
ജോണി മാടമനയും ഭാര്യ സുനിയും
ജോജി മാടമനയും ഭാര്യ സുസ്മിയും
ജോമി മാടമനയും ഭാര്യ സിനിയും
ജോളി മാടമനയും ഭാര്യ മിനിയും
ജിന്‍സ് മാടമനയും ഭാര്യ മേരിലിനും
ശവസംസ്‌കാര ശുശ്രൂഷ 2025 ഒക്ടോബര്‍ 16-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 3:30ന് ചെര്‍ത്തല മുട്ടം സെന്റ് മേരീസ് ഫോറേനാ കത്തോലിക്കാ പള്ളിയില്‍ നടക്കും. തന്റെ പിതാവിനെ യാത്ര അയക്കുന്നതിനായി ജിന്‍സ് നാട്ടിലേക്കു തിരിച്ചു.
ബന്ധപ്പെടുവാന്‍ ആഗ്രഹിയ്ക്കുന്നവര്‍: താഴെ കൊടുത്തിരിക്കുന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്കു വിളിക്കാവുന്നതാണ്. +1 214 734 9999.
കേരള അസോസിയേഷന്‍ ഓഫ് ഡാളസ്, ഗ്ലോബല്‍ ഇന്ത്യന്‍ കൌണ്‍സില്‍, ഡാളസ് മലയാളി അസോസിയേഷന്‍ മുതലായ സംഘടനകളും സെയിന്റ് തോമസ് സീറോ മലബാര്‍ ചര്‍ച് (ഗാര്‍ലാന്‍ഡ്) അംഗങ്ങളും അനുശോചനം അറിയിച്ചു.
വാര്‍ത്ത: പി. സി. മാത്യു, ഗാര്‍ലാന്‍ഡ്