ഏലിയാമ്മ ഏബ്രഹാം (പൊടിയമ്മ -93) : ന്യൂയോർക്ക്

Published on 19 October, 2025
ഏലിയാമ്മ  ഏബ്രഹാം (പൊടിയമ്മ -93)  : ന്യൂയോർക്ക്
ന്യൂയോർക്ക്: ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവാംഗം റാന്നി ചെട്ടിമുക്ക് കരിങ്കുറ്റിമണ്ണിൽ മത്തായി ഏബ്രഹാമിന്റെ ഭാര്യ ഏലീയാമ്മ ഏബ്രഹാം (പൊടിയമ്മ -93) ന്യൂയോർക്കിൽ നിര്യാതയായി. റാന്നി കാച്ചാണത്ത് കുടുംബാഗമാണ് പരേത.

മക്കൾ: പാസ്റ്റർ മൈക്കിൾ ജോൺസൺ, അമ്മിണി തോമസ്, ഏബ്രഹാം കെ. ഏബ്രഹാം, ലീലാമ്മ തോമസ്, ജെസി സാമുവേൽ (എല്ലാവരും യു.എസ്.എ).

മരുമക്കൾ: ഓതറ പൊന്നോലിൽ ഡെയ്സി ജോൺസൺ, റാന്നി കുടമല പരേതനായ നൈനാൻ തോമസ്, കാനം തയ്യാലയ്ക്കൽ അമ്മിണി ഏബ്രഹാം, കുമ്പനാട് തിക്കോയിപ്പുറത്ത് സാം തോമസ്, പന്തളം കോടിയാട്ട് നൈനാൻ സാമുവേൽ. (എല്ലാവരും യു.എസ്.എ)

സംസ്കാര ശുശ്രുഷകൾ 20, 21 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഐ.സി.എ സീനിയർ ശുശ്രൂഷകൻ റവ. സാബു വർഗീസിന്റെ ചുമതലയിൽ ന്യുയോർക്കിൽ നടത്തപ്പെടും.

20 ന് തിങ്കളാഴ്ച വൈകിട്ട് 5 മുതൽ 8.30 വരെ ഇൻഡ്യാ ക്രിസ്ത്യൻ അസംബ്ലി ദൈവസഭയിൽ (100 Periwinkle Rd, Levittown, NY 11756, United States)
ഭൗതിക ശരീരം പൊതു ദർശനത്തിനു വെക്കുന്നതും 21- ന് ചൊവ്വാഴ്ച രാവിലെ 9 മുതൽ സംസ്കാര ശുശ്രുഷകൾ സഭാഹാളിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് പോർട്ട് വാഷിംഗ്‌ടൺ നാസോ ക്നോൾസ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. 

1984 ൽ കുടുംബമായി അമേരിക്കയിൽ എത്തിയ ഏലിയാമ്മ ഏബ്രഹാം ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സജീവ അംഗമാണ്.

www.unitechtv.us എന്ന ലിങ്കിൽ സംസ്‌കാര ശുശ്രുഷകളുടെ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

വാർത്ത: നിബു വെളളവന്താനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക