ലൈല അനീഷ്, 61, ന്യൂയോർക്ക്

Published on 21 October, 2025
ലൈല അനീഷ്, 61, ന്യൂയോർക്ക്

ന്യൂയോർക്ക് : ന്യൂയോർക്ക് ഐലാൻഡിയയിൽ  താമസിക്കുന്ന തിരുവനന്തപുരം ഇടവക്കോട് മാമംഗലത്തു  അനീഷ് കെ. വി യുടെ  ഭാര്യ ലൈല അനീഷ് (61) അന്തരിച്ചു. ഇരവിപേരൂർ  ചക്കുംമൂട്ടിൽ പരേതരായ സി. എം. ജോർജ്  - മറിയാമ്മ ജോർജ്   ദമ്പതികളുടെ മകളാണ്.

2010 ൽ കുടുംബമായി അമേരിക്കയിൽ എത്തിയ ലൈല അനീഷ് ന്യൂയോർക്ക് ശാലേം മാർത്തോമ്മാ ഇടവകയുടെ സജീവ അംഗമായിരുന്നു. മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സേവികാസംഘത്തിന്റെ ഓഡിറ്റർ, നോർത്ത് ഈസ്റ്റ് റീജിയൺ സേവികാ സംഘം സെക്രട്ടറി, ശാലേം സേവികാ സംഘം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സേവികാ സംഘം നോർത്ത് ഈസ്റ്റ് സെന്റർ-എ സെക്രട്ടറി, ശാലേം മാർത്തോമ്മ സേവികാ സംഘം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

മകൻ: അബിജിത്, മരുമകൾ: റിയ, കൊച്ചുമകൻ: ഇമ്മാനുവേൽ

സഹോദരർ: പരേതനായ വറുഗീസ് മാത്യു, ലിസിയമ്മ വറുഗീസ് (തിരുവല്ല), ജേക്കബ് വറുഗീസ് (യു.എസ്.എ), ജോൺ വറുഗീസ് (ഇരവിപേരൂർ), റെജി വറുഗീസ് (യു.എസ്.എ)

സംസ്കാര ശുശ്രുഷകൾ ഒക്ടോബർ  25, 27 (ശനി, തിങ്കൾ) ദിവസങ്ങളിൽ ഈസ്‌റ്റേൺ ലോങ്ങ് ഐലൻഡ് ശാലേം മാർത്തോമ്മ ദേവാലയത്തിൽ വെച്ചു നടത്തപ്പെടും.

ഒക്ടോബർ 25-നു ശനിയാഴ്ച വൈകുന്നേരം 5:00 മുതൽ 9:00 വരെ ശാലേം മാർത്തോമ്മ പള്ളിയിൽ (45 N. Service Road, Dix Hills, NY 11746) ഭൗതിക ശരീരം പൊതു ദർശനത്തിനു വെക്കുന്നതും ഒക്ടോബർ 27-നു തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ സംസ്കാര ശുശ്രുഷകൾ ആരംഭിക്കുന്നതും തുടർന്ന് പൈൻലോൺ മെമ്മോറിയൽ പാർക്ക് (2030 Wellwood Ave, Farmingdale, NY 11735) സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ

ശനിയാഴ്ച
https://youtube.com/live/gnp9B90Pdfg?feature=share

തിങ്കളാഴ്ച  

https://youtube.com/live/bRf_MZLuF08?feature=share

വിവരങ്ങൾക്ക്: ബെൻ 516-310-5414

news: ജീമോൻ റാന്നി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക