റവ.ഫാ.ഡോ. തോമസ് വേങ്ങയില്‍ (93) : പാലാ

Published on 23 October, 2025
റവ.ഫാ.ഡോ. തോമസ് വേങ്ങയില്‍ (93) : പാലാ
പാലാ രൂപതാംഗം ഫാ. തോമസ് വേങ്ങയില്‍ അന്തരിച്ചു. പരേതന്‍ 1959 ല്‍ ബിഷപ്പ് മാര്‍ സെബാസ്റ്റിയന്‍ വയലില്‍ പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിക്കുക യും തുടര്‍ന്ന് കുറവിലങ്ങാട് പള്ളിയില്‍ അസി. വികാരിയായും കവിക്കുന്ന് പള്ളിയില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് ഉപരിപഠനത്തിന് അമേരിക്കയിലേയ്ക്ക് പോകുകയും അവിടെ 53 വര്‍ഷം പൗരോഹിത്യ സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

സഹോദരങ്ങള്‍ ഘമലേ മറിയക്കുട്ടി ജോസഫ് തേവര ആര്‍പ്പൂക്കര. പരേതനായ ചെറിയാന്‍ ജോസഫ് വേങ്ങയില്‍  പരേതയായ സിസ്റ്റര്‍ അസല്ല മേരി സി.എം.സി കുറവിലങ്ങാട്.
 
സംസ്‌കാരശുശ്രൂഷ 24-10-2025, വെള്ളി 7.30ന് സ്വഭവനത്തില്‍ ആരംഭിച്ച് രാവിലെ 9 ന് കൂടല്ലൂര്‍ പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് രാവിലെ  9.45ന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൂടല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ശുശ്രൂഷകള്‍ക്കുശേഷം സംസ്‌കാരം നടത്തപ്പെടുന്നതാണ്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക