മെഴ്‌സി ഗ്രിഗറി (80) : ന്യൂയോർക്ക്:

Published on 25 October, 2025
മെഴ്‌സി ഗ്രിഗറി (80)  : ന്യൂയോർക്ക്:
ന്യു റോഷൻ, ന്യൂയോർക്ക്:  വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർ  കെ. ജെ. ഗ്രിഗറിയുടെ ഭാര്യ   മെഴ്‌സി ഗ്രിഗറി (80)  ഒക്ടോബർ 24 ന് അന്തരിച്ചു. ആദ്യകാല മലയാളികളിലൊരാളാണ്. 51  വര്ഷം മുൻപ് 1974 -ൽ അമേരിക്കയിലെത്തി. ആനിക്കാട് (മൂവാറ്റുപുഴ) സ്വദേശിയാണ്.

ന്യൂ റോഷെൽ ആശുപത്രിയിൽ 37 വർഷത്തിലേറെ രജിസ്റ്റേർഡ് നഴ്‌സായി ജോലി ചെയ്തു.   ഇന്ത്യ കാത്തലിക് അസോസിയേഷൻ, കേരള സമാജം, പയനിയർ ക്ലബ് ഓഫ് കേരളൈറ്റ്സ്, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ, കെഇഎഎൻ തുടങ്ങിയ വിവിധ സാമൂഹിക സംഘടനകളിൽ സജീവ അംഗമായിരുന്നു .  ന്യൂ റോഷെൽ ബ്ലെസ്ഡ് സാക്രമെന്റ് ചർച്ച്, സെന്റ് തോമസ് സിറോ മലബാർ ചർച്ച്, ബ്രോങ്ക്സ് എന്നിവയിലെ അംഗവുമായിരുന്നു.

മക്കൾ: ആനി & സാക്ക്, ടീന, ജോയൽ  

മൂന്ന് സഹോദരന്മാരും അഞ്ച് സഹോദരിമാരും ഉണ്ടായിരുന്നു.

ഷാന്റി കായല & പരേതനായ സണ്ണി കായല
ജോർജ്ജ് ജോസഫ് & മേരി ജോർജ്ജ്
പരേതരായ റോസിലി ജോൺ & ജോൺ മലയക്കുടി
പരേതരായ ബാബു ജോസഫ് & ഫിലോ ബാബു
ലിസി ജോസഫ് & സാൻഡി ജോസഫ്
റോബിൻ ജോസഫ് & ലിസി റോബിൻ
റാണി ചാക്കോ & ദേവസ്സിക്കുട്ടി ചാക്കോ
ഷെർലി ജെയിംസ് & എ.സി. ജെയിംസ്

സംസ്കാരം പിന്നീട് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക