രാജന്‍ തോമസ്(79) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Published on 29 October, 2025
രാജന്‍ തോമസ്(79) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റ കോട്ടയപ്പടിക്കല്‍ കുടുംബാംഗം രാജന്‍ തോമസ് (79) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ അന്തരിച്ചു. ചേപ്പാട് അരിയാപുറത്ത് കുടുംബാംഗം ശ്രീമതി കുഞ്ഞൂഞ്ഞമ്മ കുഞ്ചാച്ചന്‍ ആണ് ഭാര്യ.

വെള്ളിയാഴ്ച പൊതുദര്‍ശനവും ശനിയാഴ്ച സംസ്‌ക്കാരവും നടക്കും. ജിനു തോമസ്(യു.എസ്. പോസ്റ്റല്‍ സര്‍വ്വീസ്), ജിനോയി തോമസ്(ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി), ജിബി തോമസ്(അക്കൗണ്ടന്റ് ഡിന്‍പി ന്യൂയോര്‍ക്ക് സിറ്റി) എന്നിവര്‍ മക്കളും പ്രിയ ജിനു (RN.സ്റ്റാറ്റന്‍ഐലന്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍), അഞ്ജന ജിനോയി(NP, റിച്ച്മണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍), റിയ ജിബി(RN, മെയ്‌മോനിഡ്‌സ് മെഡിക്കല്‍ സെന്റര്‍, ബ്രൂക്കിലിന്‍, ന്യൂയോര്‍ക്ക്) എന്നിവര്‍ ജാമാതാക്കളുമാണ്. നിയ, നേഹ, ഐവ, ജെയിംസ്, ജെയ്ഡന്‍, ആഡം, നോവ  എന്നിവരാണ് കൊച്ചുമക്കള്‍. (എല്ലാവരും ന്യൂയോര്‍ക്ക്).

ദീര്‍ഘകാലം കേരളത്തില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനായിരുന്നു. 1997ല്‍ കുടുംബസമേതം ന്യൂയോര്‍ക്കില്‍ എത്തിയ രാജന്‍ തോമസ് സ്റ്റാറ്റന്‍ ഐലന്റ് കെയര്‍ സെന്ററില്‍ പ്രവര്‍ത്തിച്ചു. സെന്റ്‌മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ്. കരുവാറ്റ മോര്‍ യാക്കോബാ ബുര്‍ദ്ദാന ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആണ് മാതൃഇടവക. കോട്ടയപ്പടിക്കല്‍ പരേതരായ തോമസുകുട്ടിയുടെയും റേച്ചലിന്റെയും പുത്രനാണ്. പരേതരായ തോമസ്, ജോയി, അമ്മിണി എന്നിവരും ശ്രീമതി കുഞ്ഞൂഞ്ഞമ്മയും സഹോദരീ സഹോദരങ്ങളാണ്. പൊന്നമ്മ കുര്യന്‍, ബേബിക്കുട്ടി വര്‍ഗീസ്, അമ്മിണി ഏബ്രഹാം എന്നിവര്‍ പരേതന്റെ ഭാര്യ സഹോദരങ്ങളാണ്.

ഒക്ടോബര്‍ 31-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9.00 മണിവരെ മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും നടക്കും. ശനിയാഴ്ച (നവംബര്‍ 1ന്) രാവിലെ 9 മണിക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മരണാനന്തര ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ചശേഷം ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. സെന്റ് മേരീസ് ചര്‍ച്ച്  സ്ഥാപക വികാരി റവ.ഫാ.ടി.എ. തോമസ്, റവ.ഫാ.ഏബ്രഹാം(വിജയ്)തോമസ്, റവ.ഫാ.ഗീവര്‍ഗീസ്(ബോബി) വര്‍ഗീസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

രാജന്‍ തോമസിന്റെ ആകസ്മീക വേര്‍പാടില്‍ വിവിധ ദേവാലയങ്ങളിലെ വൈദീക ശ്രേഷ്ഠര്‍, സാമൂഹ്യ സംഘടന നേതാക്കള്‍ എന്നിവര്‍ അനുശോചിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.ജേക്കബ് ജോസപ്, കേരളസമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റ് പ്രസിഡന്റ് ശ്രീ.പ്രിന്‍സ് തോമസ് സ്റ്റാറ്റന്‍ ഐലന്റ് മലയാളി സീനിയര്‍ ഫോറം പ്രസിഡന്റ് ശ്രീ. തോമസ് തോമസ് പാലത്തറ, സാമൂഹ്യ ചാരിറ്റി പ്രവര്‍ത്തകരും സെന്റ് മേരീസ് ഇടവക സ്ഥാപകാംഗവുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് എന്നിവര്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

 വാര്‍ത്ത: ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്



രാജന്‍ തോമസ്(79) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക