ഷിക്കാഗോ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ എബനേസർ മല്ലശ്ശേരി സഭയുടെ അംഗമായിരുന്ന പാസ്റ്റർ തോമസ് ഡാനിയേൽ (70) ഷിക്കാഗോയിൽ അന്തരിച്ചു
പാസ്റ്റർ തോമസ് ഡാനിയേൽ, 30 വർഷം ചെന്നൈയിൽ കർത്തൃശുശ്രൂഷയിലായിരുന്നു. 2018 മുതൽ അമേരിക്കയിൽ മക്കളോടൊത്ത് താമസിച്ച് വരികയായിരുന്നു. ഷിക്കാഗോ ബെതൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ സീനിയർ സഭാ ശുശ്രൂഷകൻ, പാസ്റ്റർ സാമൂവേൽ ചക്കോയുടെ സഹോദരൻ, പാസ്റ്റർ തോമസ് ഡാനിയേൽ, സഭയിലെ പ്രിയപ്പെട്ട സേവകനായി അറിയപ്പെടുന്നു.
പാസ്റ്റർ തോമസ് ഡാനിയേലിന്റെ ഭാര്യ, ശ്രീമതി ഏലിയാമ്മ തോമസ്, മക്കളായ ലിൻസി, ഫിന്നി, കൊച്ചുമക്കളായ ഏഥൻ, യെഹെസ്കേൽ, റോസ് എന്നിവരാണ്.
സംസ്‌കാര ശുശ്രൂഷ പിന്നീട് നടക്കും.
വാർത്ത അയച്ചത് : അനിൽജോയ് തോമസ്