എസ്സക്സ്: നായര്‍ സര്‍വ്വീസ് സൊസൈറ്റി യുകെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിഷു ആഘോഷം ഏപ്രില്‍ 26 ന് ശനിയാഴ്ച്ച, എസെക്സിലെ വുഡ്ബ്രിഡ്ജ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായി നടത്തപ്പെടും. ശനിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് വിഷു ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
വിഷുക്കണി ദര്‍ശനവും, വിഷുക്കൈനീട്ടത്തിനും ശേഷം, പ്രശസ്ത സംഗീതജ്ഞനും ഗാന പ്രവീണ, സംഗീത ശിരോമണി ഡോ. മണക്കാല ഗോപാലകൃഷ്ണന്‍ അവതരിപ്പിക്കുന്ന ശ്രീരാഗസുധയും, വിഷു മെഗാ സദ്യയും, നാടകവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉണ്ടായിരിക്കും.
ശ്രീരാഗസുധ കര്‍ണ്ണാട്ടിക് സംഗീതക്കച്ചേരിയില്‍ മഹാകവി ഉള്ളൂരിന്റെ 'പ്രേമസംഗീതം'അടക്കം ക്ലാസ്സിക്കല്‍ സെമി-ക്ലാസ്സിക്കല്‍ സംഗീത വിരുന്നാവും ആസ്വാദകര്‍ക്കായി അവതരിപ്പിക്കുക. രതീഷ് മനോഹരന്‍ വയലിനും, ആര്‍ എന്‍ പ്രകാശ് മൃദംഗവും വായിക്കും.
വിജയകുമാര്‍ പിള്ള എഴുതി സംവിധാനം ചെയ്ത 'പ്രഹേളിക'ഏകാങ്ക നാടകം വിഷു ആഘോഷത്തിലെ ഹൈലൈറ്റാവും.
വിഭവസമൃദ്ധവും വര്‍ണ്ണാഭവുമായ വിഷു ആഘോഷത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജെയ് നായര്‍ :07850268981,
മീരാ ശ്രീകുമാര്‍: 07900358861, info@nssuk.org.uk
Venue:
Woodbridge High School, St. Barnabas Road, Woodford Green,
Essex, IG8 7DQ.