ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമാ) ജൂൺ 26,27 തീയതികളിൽ സംഘടിപ്പിക്കുന്ന ' സമ്മർ ടു കേരള' എന്ന എഡ്യൂക്കേഷൻ ടൂർ പ്രോഗ്രാമിൽ ചെയർപേഴ്‌സൺ അനു സ്കറിയക്കൊപ്പം ഇവന്റ് & പി.ആർ കോർഡിനേറ്ററായി എഴുത്തുകാരി രേഷ്മാ രഞ്ജനെയും നിയമിച്ചു.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ട് അമേരിക്കയിൽ വളരുന്ന നമ്മുടെ കുട്ടികൾക്ക് നാടിന്റെ സംസ്കൃതിയും പൈതൃകവും തൊട്ടറിയാനാകും എന്നതാണ് ഈ യാത്രയുടെ സവിശേഷത. ബോട്ടിങ്ങും ബീച്ച് സ്റ്റേയും ഉൾപ്പെടെ യാത്ര അവിസ്മരണീയമാക്കാൻ ഒട്ടേറെ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്ന് സമ്മർ ടു കേരള ചെയർപേഴ്സൺ അനു സ്കറിയ പറഞ്ഞു . കേരളത്തിന്റെ സൗന്ദര്യവും സംസ്കാരവും നേരിട്ട് അനുഭവിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണ് ‘സമ്മർ ടു കേരള’.
കേരളത്തിലും അമേരിക്കയിലും ജീവിച്ച പരിചയ സമ്പന്നരെ പങ്കെടുപ്പിച്ച് ഈ പ്രോഗ്രാം വിജയകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രേഷ്മ രഞ്ജനെ ഫോമാ നേതൃത്വം നിയോഗിച്ചിരിക്കുന്നത്.
13 പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള റൊമാന്റിക് നോവലിസ്റ്റായ രേഷ്മാ രഞ്ജൻ, ഫോമാ വനിതാ ഫോറം സെക്രട്ടറി ആയിരിക്കെ കേരളത്തിലും അമേരിക്കയിലുമായി നിരവധി സാമൂഹ്യസേവന പദ്ധതികൾക്ക് നേതൃത്വം നൽകി. ഇവന്റ് പ്ലാനിങ്, സോഷ്യൽ മീഡിയ, യുവജനപങ്കാളിത്തമുള്ള പദ്ധതികൾ സംഘടിപ്പിക്കുക തുടങ്ങിയവയിൽ രേഷ്മാ രഞ്ജന് വലിയ പരിചയവും വ്യക്തമായ കാഴ്ചപ്പാടുമുണ്ട്.
ഡാലസിൽ താമസിക്കുന്ന രേഷ്മ കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഫോമായിൽ പ്രവർത്തിക്കുന്നു. അനു സ്കറിയയുടെ നേത്രുത്വത്തിൽ , രേഷ്മയുടെ സംഘടനാ ശേഷിയും മാധ്യമ മികവും ‘സമ്മർ ടു കേരള’ പദ്ധതിയെ മികച്ച യുവജന അനുഭവമാക്കി മാറ്റുമെന്ന് ഫോമാ നേതൃത്വം കരുതുന്നു.
ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സൗത്ത് സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, തുടങ്ങിയവരാണ് രേഷ്മയുടെ നിയമനം പ്രഖ്യാപിച്ചത് . പ്രോഗ്രാമിന്റെ നേത്രുത്വം ശക്തമാകുന്നതിലൂടെ ‘സമ്മർ ടു കേരള’ പുതിയ തലമുറക്ക് കേരളത്തെപ്പറ്റിയുള്ള അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്നതിനു വഴിയൊരുങ്ങുമെന്ന് ഫോമാ നേതൃത്വം കരുതുന്നു.
രജിസ്റ്റർ ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://form.jotform.com/250516901709052
കൂടുതൽ വിവരങ്ങൾക്ക്:
അനു സ്കറിയ : +1(267)496-2423
ബേബി മണക്കുന്നേൽ:+1(713)291-9721
ബൈജു വർഗീസ് :+1(914)349-1559
സിജിൽ പാലക്കലോടി:+1(954)552-4350
ശാലു പുന്നൂസ് :+1(203)482-9123
പോൾ പി.ജോസ് :+1(516)526-8787
അനുപമ കൃഷ്ണൻ :+1(330)351-3170