ന്യൂ യോർക്ക്: ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെയും ലോക മലയാളികളുടെയും കണ്ണീർ പ്രണാമം. ആദരസൂചകമായി വിവിധ മതമേലധ്യക്ഷൻമാരെയും വിവിധ രാഷ്ട്രീയ സാമുഹിക നേതാക്കന്മാരെയും പങ്കെടുപ്പിച്ചു ഫൊക്കാന സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും നാളെ (ഏപ്രിൽ 27) ഞായറാഴ്ച വൈകിട്ട് 8:30 ന് EST, (തിങ്കളാഴ്ച രാവിലെ 6 IST) നടത്തുന്നു.
കേരളത്തിലെയും, ഡൽഹിയിലെയും, റോമിലെയും, നോർത്ത് അമേരിക്കയിലെയും രാഷ്ട്രീയ - മതമേലധ്യക്ഷൻമാരെ ഒരേ സമയം പങ്കെടുപ്പിക്കുന്നതിനാൽ ഈ മീറ്റിങ് സൂമിൽ ആണ് നടത്തുന്നത്.
മലങ്കര സഭയുടെ പ. ബസെലിയോസ് മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ, യാക്കോബായ സഭയുടെ ശ്രെഷ്ഠ കാതോലിക്കാ ബാവ അബുൻ മോർ ബസേലിയോസ് ജോസഫ്, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ; അമേരിക്കയിലെ മലങ്കര യാക്കോബായ ആർച്ച് ബിഷപ്പ് എൽദോ മോർ തീത്തോസ്, ഷിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് , മാർത്തോമ്മാ സഭയുടെ റെവ . ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ, സ്വാമി ഗുരുരത്നം ജ്ഞാനതപസി, പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ , കേരളാ ദേവസ്വം ആൻഡ് കോഓപ്പറേറ്റീവ് മന്ത്രി വി .എൻ . വാസവൻ , മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ, റോജി എം ജോൺ എം . എൽ .എ ., ബി.ജെ. പി. ദേശീയ വക്താവ് ഡോ ബി.എസ്. ശാസ്ത്രി, Rev Fr. മാത്യു കോയിക്കൽ (Deputy Secretary General of CBCI ) തുടങ്ങി വിവിധ വിശിഷ്‌ട വ്യക്തികൾ പങ്കെടുക്കും.
കരുണയുടെ, സ്നേഹത്തിന്റെ ശക്തമായ കരങ്ങളായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. ജനകീയനായിരുന്ന മാർപാപ്പ, ജാതിമതങ്ങൾക്ക് അതീതമായി എല്ലാ മനുഷ്യരെയും സ്നേഹിച്ചിരുന്നു , കരുണ വേണ്ടുന്നിടത്തെല്ലാം ആ കരങ്ങൾ നീണ്ടു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ZOOM Meeting ID: 201 563 6294
Passcode : 12345
Join Zoom Meeting Link:
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=85168584608
ഏവരും സ്നേഹിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പക്ക് ആദരം അർപ്പിക്കാനും ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കാനും ഏവരും വെർച്യുൽ മീറ്റിങ്ങിൽ പങ്കെടുക്കണം എന്ന് ഫൊക്കാന പ്രസിഡന്റും സജിമോൻ ആന്റണിയും ,എക്സിക്യൂട്ടീവ് കമ്മിറ്റിയും നാഷണൽ കമ്മിറ്റിയും, ട്രസ്റ്റീ ബോർഡും അഭ്യർഥിക്കുന്നു.