കുറച്ച് അധികം വർഷങ്ങൾ ആയിട്ടുണ്ടാവില്ല കാശ്മീരിലേക്ക് വീണ്ടും പഴയതുപോലെയൊക്കെ വിനോദസഞ്ചാരത്തിനായി പോയി തുടങ്ങിയിട്ട്, ചെറിയ പ്രായം തൊട്ട് ചെറിയ ക്ലാസ്സു തൊട്ട് പഠിക്കുകയും കേൾക്കുകയും പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സ്ഥലമാണ് കശ്മീർ. ഈ അടുത്തിടെ അറിയാവുന്ന ഒരുപാട് പേര് അവിടെ പോയിരിക്കുന്നു. സ്ത്രീകൾ മാത്രമുള്ള കൂട്ടവും ഒക്കെ. ഒരോ ഇന്ത്യക്കാരനും എപ്പോഴെങ്കിലും ഒക്കെ സാധിക്കുമെങ്കിൽ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം. കേരളത്തിലെ വല്ലാത്തൊരു ചൂടായിരിക്കുന്ന ഈ അവസ്ഥയില് മനസ്സുകൊണ്ട് എത്രയോ തവണ അവിടെ പോകണമെന്ന് ആഗ്രഹിച്ചിരിക്കുന്നു.
ജീവിതത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് പുറത്ത് കടന്ന് കുറച്ച് ദിവസത്തേക്ക് മറ്റെല്ലാം മറന്നു സന്തോഷത്തിനും സമാധാനത്തിനും ഉല്ലാസത്തിനും വേണ്ടി അവിടേക്ക് അതിഥികളായി കടന്നുചെന്ന അവരൊക്കെയാണ് ഇന്നലെ കൊല്ലപ്പെട്ടത്. കൂട്ടത്തില് കൊല്ലപ്പെടാതെ ഇരുന്നവരുടെ ഒക്കെ മനസ്സിലൂടെ കടന്നു പോകുന്ന വിങ്ങലുകൾക്കും കുറ്റബോധങ്ങൾക്കും അറുതിയും ശാന്തിയും കാലം കൊടുക്കട്ടെ. മനുഷ്യന് നിശ്ചയമായിട്ടുള്ള ഒരു കാര്യം മരണമാണ്, പിന്നെന്തിന് മനുഷ്യൻ മനുഷ്യനെ കൊല്ലുന്നു.
അതിഥി ദൈവ തുല്യൻ. ദൈവങ്ങളെ നമ്മൾ വീണ്ടും വീണ്ടും കൊല്ലുന്നു.