Image

സാഹിത്യവേദി മെയ് 2-ന് - കെ സരസ്വതി അമ്മ - കഥ, കാലം, സമൂഹം

Published on 28 April, 2025
സാഹിത്യവേദി മെയ് 2-ന് - കെ സരസ്വതി അമ്മ - കഥ, കാലം, സമൂഹം

ചിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മെയ് 2  വെള്ളിയാഴ്ച ചിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. 
(Zoom Meeting Link https://us02web.zoom.us/j/81475259178  Passcode: 2990  
Meeting ID: 814 7525 9178)

'കെ സരസ്വതി അമ്മ - കഥ, കാലം, സമൂഹം' എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. 1940 മുതൽ 1960 വരെയുള്ള കാലത്ത് തുടർച്ചയായി കഥകൾ എഴുതിക്കൊണ്ടിരുന്നു. തകഴി, ദേവ്,  കാരൂർ തുടങ്ങിയ വലിയ കഥാകൃത്തുക്കൾക്കൊപ്പം ആയിരുന്നു അവരുടെ സ്ഥാനം. അറുപതുകളുടെ തുടക്കത്തോടെ അവർ സാഹിത്യ രംഗത്ത് നിന്ന് അപ്രത്യക്ഷയായി. 1975-ൽ മരിച്ചു. ദക്ഷിണ കേരളത്തിലെ പ്രത്യേകിച്ചും തിരുവനന്തപുരം പരിസരങ്ങളിലെ ഇടത്തരക്കാരായ  സ്ത്രീകളുടെ ജീവിത വ്യവഹാരങ്ങളുടെ ചിത്രീകരണങ്ങളായ ആ കഥകൾ കൂടുതൽ ശ്രദ്ധയോടുകൂടിയ പഠനം അർഹിക്കുന്നു.

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി മലയാള സാഹിത്യ നിരൂപണ രംഗത്ത് പ്രവർത്തിക്കുകയും ആനുകാലികങ്ങളിൽ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പതിവായി ലേഖനങ്ങൾ എഴുതുകയും ചെയ്യുന്ന ശ്രീ ആർ എസ് കുറുപ്പ് ആണ് ഇത്തവണ സാഹിത്യവേദി ചർച്ച നയിക്കുന്നത്. മലയാള നോവൽ പഠനങ്ങളുടെ സമാഹാരമായ യുഗാവസാനത്തിന്റെ രണ്ടാമൂഴം, അമ്മ മഹാറാണി (നാടക സമാഹാരം), മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ (പരിഭാഷ), വീട് ഒഴിഞ്ഞവരുടെ വേവ് ( അച്ചടിയിൽ ) എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികൾ.

മാർച്ച് മാസ സാഹിത്യവേദിയിൽ ലോക സാഹിത്യത്തിലെ മാന്ത്രികനും നൊബേൽ സമ്മാന ജേതാവുമായ  ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ജീവിതവും രചനകളും ശ്രീമതി ബിന്ദു ടിജി  പരിചയപ്പെടുത്തിയത് ഏറെ ആസ്വാദ്യകരമായി.

എല്ലാ സാഹിത്യ സ്നേഹികളേയും മെയ് മാസ സാഹിത്യവേദിയിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ആർ എസ് കുറുപ്പ്  rskurup1@gmail.com
പ്രസന്നൻ പിള്ള  630 935 2990
ജോൺ ഇലക്കാട്  773 282 4955

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക