Image

സോഷ്യൽ മീഡിയക്ക് കടിഞ്ഞാടിടണം: മല്ലിക സുകുമാരൻ

Published on 28 April, 2025
സോഷ്യൽ മീഡിയക്ക് കടിഞ്ഞാടിടണം: മല്ലിക സുകുമാരൻ

സാമൂഹ്യ മാധ്യമങ്ങൾക്ക് കടിഞ്ഞാടിടണമെന്ന് പ്രശസ്ത സിനിമാ പ്രവർത്തകയും, empuran സിനിമയുടെ സംവിധായകൻ പ്രിഥ്വിരാജ്ന്റെ മാതാവും ആയ മല്ലിക സുകുമാരന്‍. World Malayalee Council ന്റെ  ബാങ്കോക്ക് biennial conference ന്റെ  kick off കൊച്ചി Holiday Inn ല്‍ ഉത്ഘാടനം ചെയ്തു പ്രസംഗിക്കവേ വൈകാരികമായി പ്രതികരിച്ചു കൊണ്ട് അവര്‍ പറഞ്ഞു 

"ആരെയും എങ്ങനെയും യാതൊരു ഭയാശങ്കയും ഇല്ലാതെ, അടിസ്ഥാന രഹിതമായി ആക്ഷേപിക്കാൻ YouTube channel ഉം മറ്റും നടത്തുന്നവർ പ്രേക്ഷക വ്റുന്ദത്തേ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. Censorship പോലെ ഉള്ള സംവിധാനങ്ങള്‍ ഇതില്‍ ഇല്ല" എന്ന് അവര്‍ വേദനയോടെ പ്രസ്താവിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നും നൂറു കണക്കിനു പേർ പങ്കെടുത്ത സമ്മേളനത്തിൽ World Malayalee Council Global President ശ്രീ തോമസ് മൊട്ടക്കൽ അധ്യക്ഷനായിരുന്നു. ചെയർമാൻ ശ്രീ ബാബു Stephen മുഖ്യാതിഥിയായിരുന്നു. Vice Chairperson ശ്രീ സുരേന്ദ്രന്‍ കണ്ണാട്ട്, തിരുക്കൊച്ചി province Chairman ശ്രീ ജോസഫ് മാത്യു,  പ്രസിഡണ്ട്  ശ്രീ johnson എബ്രഹാം, ഇന്ത്യ region president ശ്രീ പദ്മകുമാര്‍, Global Vice President Sri Joshi Pannarakkunnel (Switzerland), ശ്രീ സുരേന്ദ്രന്‍ IPS (Retd), WMC founding secretary ശ്രീ അലക്സ് കോശി വിളനിലം മുതലായവര്‍ പ്രസംഗിച്ചു. ഡോ സിറിൽ ജോർജ് നേതൃത്വം നൽകുന്ന പുതിയ കാക്കനാട്  ചാപ്റ്റര്‍ ന്റെ ഉദ്ഘാടനം ശ്രീ ജോസഫ് മാത്യു നിർവഹിച്ചു.


 

Join WhatsApp News
Jayan varghese 2025-04-28 01:52:05
കോഴിക്കള്ളനെ കണ്ടുപിടിക്കാൻ യാതൊരു മാർഗ്ഗവും ഇല്ലാതിരുന്ന സമയത്താണ് മഹാ രാജാവിന്റെ മന്ത്രി ‘ കോഴി കട്ടവന്റെ തലയിൽ പപ്പുണ്ട് ’ എന്ന പ്രസ്താവന നടത്തിയത്. യഥാർത്ഥ കള്ളൻ തലയിൽ തപ്പി നോക്കിയതിനാൽ പിടിക്കപ്പെട്ടു. അവിടെ കൂടി നിന്ന ജനങ്ങളിൽ കള്ളൻ മാത്രമേ തലയിൽ തപ്പിയുള്ളു എന്നത് പോലെയുണ്ട് ഈ വിലാപം. ക്രിസ്തുവും ഗാന്ധിയും വരെ വിമർശിക്കപ്പെടുന്ന ഈ ലോകത്ത് നിരോധനം കൊണ്ട് ഒരു വായും മൂടിക്കെട്ടാനാവില്ല എന്നറിയുക. നിങ്ങളുടെ മടിയിൽ കനമില്ലെങ്കിൽ എന്തിനു ഭയപ്പെടണം ? കുരയ്ക്കുന്ന പട്ടികളെ ഭയക്കുന്നത് കള്ളന്മാരാണ്. അവർ പിന്നിലേക്ക് വലിയുമ്പോൾ യഥാർത്ഥ ഉടമസ്ഥൻ സധൈര്യം മുൻ വാതിലിലൂടെ അകത്തു കടക്കുന്നു. ജയൻ വർഗീസ്.
Sharenkutty 2025-04-28 02:47:22
സോഷ്യൽ മീഡിയയ്ക്ക് ഒരു കടിഞ്ഞാണിടരുത്. സ്വാതന്ത്ര്യവും സമത്വവും ജനങ്ങൾക്ക് മീഡിയയ്ക്കും വേണം. ഒരു കടിഞ്ഞാnum ഒരു വായും ആരുടെയും മൂടി കെട്ടരുത്. മറ്റ് മെയിൻ മീഡിയകളെ നിങ്ങളൊക്കെ കാശുകൊടുത്ത് പാട്ടിലാക്കും മേടിക്കും എന്നാൽ സോഷ്യൽ മീഡിയ എത്രയാണെന്ന് കരുതിയ നിങ്ങളൊക്കെ മേടിക്കുന്നത്. സോഷ്യൽ മീഡിയ ശബ്ദിക്കും ഉറക്കെ ശബ്ധിക്കും. മതം നോക്കാതെ, നിറം നോക്കാതെ, ശബ്ദിക്കും ഞാനും ഒരു സോഷ്യൽ മീഡിയ കാരനാണ്. എൻറെ വായിൽ മൂടി കെട്ടാൻ മല്ലികയല്ല ആരും വരേണ്ടതില്ല. ഞാൻ സത്യത്തിന്റെ കൂടെ നിൽക്കും നീതിയുടെ കൂടെ നിക്കും. അപ്രകാരം നിൽക്കാത്ത സോഷ്യൽ മീഡിയയെ നിങ്ങൾ എതിർക്കുക. ചുമ്മാ കാടടച്ച് പറയരുത് സോഷ്യൽ മീഡിയ കെട്ടണം എന്നൊക്കെ. ഞാൻ ഒന്ന് ചോദിക്കട്ടെ " എവിടെപ്പോയി ഹേമ കമ്മിറ്റി റിപ്പോർട്ട്? വലിയ താരങ്ങൾ ഒക്കെ ചേർത്ത് അതൊക്കെ ഒതുക്കി തീർത്തില്ലേ? ആ ഒതുക്കലിൽ നിങ്ങൾ ഉണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല. എന്നാലും അതെല്ലാം ഒതുക്കരുത് അത് വെളിയിൽ വരണം എന്ന് നിങ്ങൾ എന്തുകൊണ്ട് ഉറക്കെ ശബ്ദിക്കുന്നില്ല. മെഗാ സംഘടനക്കാരെ ഈ താരങ്ങളെ ഒക്കെ പൊക്കി തോടത്തിരുത്തുന്നത് ഒന്നും മതിയാകൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക