കാനഡയിലെ ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ച്ച രാത്രി ഉണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 11 ആയെന്നു ഞായറാഴ്ച്ച പോലീസ് അറിയിച്ചു. വാൻകൂവറിൽ ഫിലിപ്പിനോ സമൂഹത്തിന്റെ ലാപ്പു ലാപ്പു ആഘോഷം നടക്കുമ്പോൾ ജനക്കൂട്ടത്തിലേക്കു കാർ ഓടിച്ചു കയറ്റിയ യുവാവിനു മനോരോഗ പശ്ചാത്തലമുണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു. ഭീകരബന്ധം കാണുന്നില്ല.
കൈ-ജി ആഡം ലോ എന്നു പേരുള്ള 30 വയസുകാരന്റെ മേൽ എട്ടു കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഞായറാഴ്ച്ച അയാളെ കോടതിയിൽ ഹാജരാക്കി.
വാൻകൂവർ സ്വദേശി കൊല്ലണം എന്ന ഉദ്ദേശത്തോടെ ആക്രമണം നടത്തി എന്നാണ് ആരോപണം. എന്നാൽ അത് നേരത്തെ കൂട്ടി ആസൂത്രണം ചെയ്തതല്ല എന്നാണ് സെക്കൻഡ് ഡിഗ്രി മർഡർ എന്നതു കൊണ്ട് കനേഡിയൻ നിയമത്തിൽ വ്യാഖ്യാനിക്കുന്നത്.
ആക്രമണത്തിൽ പരുക്കേറ്റവരിൽ അഞ്ചു വയസു മാത്രമുള്ള കുട്ടിയുണ്ട്, 65 വയസുള്ള ഒരാളുമുണ്ട്. പലരുടെയും പരുക്കുകൾ ഗുരുതരമായതിനാൽ മരണ സംഖ്യ ഉയരാമെന്നു പോലീസ് മേധാവി സ്റ്റീവ് റായ് പറഞ്ഞു.
രാത്രി 8 മണി കഴിഞ്ഞു ആഘോഷം സമാപിക്കുന്ന നേരത്തായിരുന്നു അതിവേഗത്തിൽ എസ് യു വി ആൾക്കൂട്ടത്തിലേക്കു ഓടിച്ചു കയറ്റിയത്.
ഫിലിപ്പിനോ ബി സി ഗ്രൂപ്പാണ് ആഘോഷം സംഘടിപ്പിച്ചത്. കാനഡയിൽ 174,000 ഫിലിപ്പിനോ വംശജരുണ്ട്: രാജ്യത്തെ ജനസംഖ്യയുടെ 3.5%.
Vancouver toll rises