വൻകൂവർ: ശനിയാഴ്ച നടന്ന ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലിൽ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. വൻകൂവർ സ്വദേശിയായ 30 വയസ്സുള്ള കൈ-ജി ആദം ലോ എന്ന പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയിയാതായി പൊലീസ് അറിയിച്ചു.
അതേസമയം ഫെസ്റ്റിവൽ ദുരന്തത്തിൽ 11 പേർ കൊല്ലപ്പെട്ടതായും വരും ദിവസങ്ങളിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായും വൻകൂവർ പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ശനിയാഴ്ച രാത്രി 8 മണിക്ക് ശേഷമാണ്, E. 41st അവന്യൂവിനും ഫ്രേസർ സ്ട്രീറ്റിനും സമീപം നടന്ന സ്ട്രീറ്റ് ഫെസ്റ്റിവലിലേക്ക് വാഹനം ഇടിച്ചു കയറിയത്.
അപ്രതീക്ഷിത ദുരന്തത്തിൽ മാർക്ക് കാർണി സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി.