ഒരു മഴ കൂടി ഞാൻ ഇനി നനയട്ടെ
നിൻ ഓർമ്മകൾ എന്നിൽ നിന്നൂർന്നുപോകട്ടെ
തളിരാർന്ന വിരലാൽ നീ എന്നെ തലോടിയ
ഓർമ്മകൾ ഒക്കെയും ചോർന്നു പോകട്ടെ
ചെമ്മാനം പൂക്കുന്ന
ചെമ്പകച്ചോട്ടിൽ
ചെന്തളിർ വീശും
ചിരാതും നോക്കി നാം
ചിലവിട്ട യാമങ്ങൾ
പറഞൊരാ കാര്യങ്ങൾ..
ചിതലരിക്കാതെ ഞാൻ
സൂക്ഷിച്ചൊരോമ്മൾ...
ഈ.....മഴയിലൂടൊന്ന്
ഒഴുകിയകലട്ടെ.....
നനയുന്ന മിഴികളിൽ
മഴ ചെയ്തിടട്ടെ
ഉരുകുന്ന കരളൊന്ന്
ഉരുകിയൊഴുകട്ടെ...
രാപ്പകലൊക്കവെ നീറീപ്പുകഞ്ഞു
ഒരു മഴക്കായെന്റെ
നെഞ്ചം പിടഞ്ഞു..
നിറമിഴി നീ ഇന്ന്
കാണാതിരിക്കട്ടെ
നെഞ്ചകം
നീറുന്നതറിയാതിരിക്കട്ടെ...
നിദ്രാവിഹീനമാം രാവുകളൊക്കെയും
പുതുമഴ പെയ്തു നൽ
കുളിരായ് പിറക്കട്ടെ...