Image

മയാമി സെന്‍റ് ജൂഡ് ഇടവകയുടെ ‘വിശക്കുന്നവര്‍ക്ക് അന്നദാനം’ മാതൃകയാകുന്നു

എബി തെക്കനാട്ട് (പി.ആര്‍.ഒ) Published on 28 April, 2025
മയാമി സെന്‍റ് ജൂഡ് ഇടവകയുടെ ‘വിശക്കുന്നവര്‍ക്ക് അന്നദാനം’ മാതൃകയാകുന്നു

മിയാമി: മിയാമി സെന്‍റ് ജൂഡ് ക്നാനായ കാത്തലിക് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ‘വിശക്കുന്നവര്‍ക്ക് അന്നദാനം’ എന്ന പദ്ധതി ഫ്ളോറിഡയില്‍ ശ്രദ്ധേയമാകുന്നു. 

കഴിഞ്ഞ ഒരു വര്‍ഷമായി വികാരി ഫാ. സജി പിണര്‍ക്കയുടെ നേതൃത്വത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ഈ പരിപാടി ഭവനരഹിതരും നിര്‍ദ്ധനരുമായ ധാരാളം അമേരിക്കന്‍ പൗരന്മാര്‍ക്ക് ആശ്രയമായി തീരുകയാണ്. 

ഫോര്‍ട്ട് ലോഡഡയിലെ ഡൗണ്‍ ടൗണില്‍ അലഞ്ഞുനടക്കുന്ന പാവപ്പെട്ടവര്‍ക്ക് മിയാമി ക്നാനായ കാത്തലിക് ഇടവകയുടെ ഈ ശുശ്രൂഷ വളരെ സഹായകരമാണ്. മാസത്തില്‍ രണ്ട് ശനിയാഴ്ചകളില്‍ ഇടവകയിലെ രാവിലെ 9.30 നുള്ള ദിവ്യബലിക്കുശേഷം വികാരിയുടെയും, വിന്‍സെന്‍റ് ഡീപോള്‍, ലീജിയന്‍ ഓഫ് മേരി എന്നീ സംഘടനകളുടെയും നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ അമേരിക്കന്‍ ഭക്ഷണം പാകംചെയ്യുകയും പാഴ്സലുകളായി തയ്യാറാക്കുകയും ചെയ്ത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു. 

ഡൗണ്‍ ടൗണിലെ നിര്‍ദ്ധനരുള്ള സ്ഥലങ്ങളില്‍ ഭക്ഷണ പായ്ക്കറ്റുകള്‍ വിതരണം ചെയ്യുന്നു. സുവിശേഷത്തെ ആസ്പദമാക്കി നടത്തുന്ന ലഘു പ്രഭാഷണത്തോടെയാണ് അന്നദാനം ആരംഭിക്കുന്നത്. അന്നദാനത്തിനുള്ള ചെലവുകള്‍ ഇടവകാംഗങ്ങള്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്ത് നിര്‍വഹിക്കുന്നു.


  സെന്‍റ് ജൂഡ് ക്നാനായ കാത്തലിക് ഇടവകയുടെ ഈ പ്രേഷിതവേല അമേരിക്കയിലെ മറ്റ് പ്രദേശങ്ങളിലും ആളുകള്‍ തയ്യാറാക്കാന്‍ ശ്രമിക്കുന്നത് ആവേശകരമായ ഒരനുഭവമാണ്.

കൈക്കാരന്മായ ജോസഫ് പതിയില്‍, അബ്രഹാം പുതിയിടത്തുശ്ശേരില്‍, ദേവാലായ ശുശ്രൂഷി ബെന്നി പട്ടുമാക്കില്‍, ഡി.ആര്‍.ഇ. സുബി പനന്താനത്ത്, അക്കൗണ്ടന്‍റ് ബേബിച്ചന്‍ പാറാനിക്കല്‍, കൗണ്‍സില്‍ സെക്രട്ടറി ജോമോള്‍ വട്ടപ്പറമ്പില്‍, മോഹന്‍ പഴുമാലില്‍, ഫിലിപ്പ് പുത്തുപ്പള്ളില്‍, സ്റ്റീഫന്‍ മുടീക്കുന്നേല്‍, വത്സ കുളത്തികരോട്ട്, ഷൈനി തച്ചേട്ട്, പുഷ്പ ഞാറവേലില്‍, സണ്ണി ഓട്ടപ്പള്ളില്‍, എബി കണിയാംപാറയില്‍, മിനി കല്ലിടാന്തിയില്‍, ഡെയ്സി ഞാറവേലില്‍, മാത്യു പൂഴിക്കനടക്കല്‍ തുടങ്ങിയവര്‍ ഈ ചാരിറ്റി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക