Image

ഇന്ത്യൻ പൈതൃകത്തെ കുറിച്ചു എഴുതുന്ന സ്റ്റീഫൻ നാപ്പിനു രാഷ്‌ട്രപതി പദ്‌മശ്രീ സമ്മാനിച്ചു (പിപിഎം)

Published on 29 April, 2025
ഇന്ത്യൻ പൈതൃകത്തെ കുറിച്ചു എഴുതുന്ന സ്റ്റീഫൻ നാപ്പിനു രാഷ്‌ട്രപതി പദ്‌മശ്രീ സമ്മാനിച്ചു (പിപിഎം)

അമേരിക്കൻ എഴുത്തുകാരനും ഗവേഷകനുമായ സ്റ്റീഫൻ നാപ്പിനു സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ചു രാഷ്‌ട്രപതി ദ്രൗപദി മുർമു പദ്‌മശ്രീ സമ്മാനിച്ചു.

ഇന്ത്യയുടെ ആധ്യാത്മിക മൂല്യങ്ങൾ അന്യരാജ്യങ്ങൾക്കു മനസിലാക്കി കൊടുക്കുന്നതിൽ നാപ്പ് ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്.

രാഷ്‌ട്രപതി ഭവൻ എക്‌സിൽ കുറിച്ചു: "സാഹിത്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള സംഭാവനകൾ പരിഗണിച്ചു പദ്‌മശ്രീ പുരസ്‌കാരം രാഷ്‌ട്രപതി ദ്രൗപദി മുർമു ശ്രീ സ്റ്റീഫൻ നാപ്പിനു സമ്മാനിച്ചു. അമേരിക്കൻ എഴുത്തുകാരനും ഗവേഷകനും പ്രഭാഷകനുമായ അദ്ദേഹം ഇന്ത്യൻ പൈതൃകം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനാണ്. ഇന്ത്യയുടെ ആധ്യാത്മിക മഹത്വം മനസിലാക്കാൻ അന്യരാജ്യങ്ങളിലെ ജനങ്ങളെ അദ്ദേഹം സഹായിച്ചിട്ടുണ്ട്."

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിൽ പാലമായിരുന്നു നാപ്പ്. അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും മനുഷ്യരാശിക്കു നൽകിയ സേവനവും അദ്ദേഹത്തെ ഇന്ത്യൻ സംസ്കാരത്തിന്റെ ആഗോള അംബാസഡറാക്കി.

ഇന്ത്യൻ ആധ്യാത്മികതയെ കുറിച്ച് 55 പുസ്തകങ്ങളും നൂറുകണക്കിനു ലേഖനങ്ങളും നാപ്പ് എഴുതിയിട്ടുണ്ട്. 'The Secret Teachings of the Vedas,' 'Proof of Vedic Culture's Global Existence,' 'The Heart of Hinduism,' 'Advancements of Ancient India's Vedic Culture,' 'Crimes Against India' എന്നിവ അതിൽ ഉൾപ്പെടുന്നു.

Stephen Knapp receives Padma Sri 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക