എന്നാലും എന്നെ അവിശ്വസിച്ചല്ലോ.... ഹേമയ്ക്കു നെഞ്ചുപിളരുന്നതു പോലെ തോന്നി. ആ വാക്കുകൾ ചെവിയ്ക്കുള്ളിൽ ഇരമ്പിക്കൊണ്ടിരുന്നു. " ഹേമ പോകാൻ വരട്ടെ... ഇന്ദ്രജയുടെ മാല കാണാനില്ല"..... ജോലികളെല്ലാം തീർത്തു പതിവു പോലെ പോകാനിറങ്ങുമ്പോഴാണ് കൊച്ചമ്മയുടെ ഈ അറിയിപ്പ് എത്തുന്നതു:: അവളാകെ ത്തകർന്നു പോയി!! അവൾ വേദനയോടെ ഓർത്തു... എത്ര കാലമായി ഈ വീട്ടിൽ... വി ശ്റമമില്ലാതെ പണിയെടുക്കുന്നു. പ്രതിഫലം പറ്റിക്കൊണ്ടാണെങ്കിലും...
തന്റെ ആത്മാർത്ഥതയെയാണ് അല്ല... അഭിമാനത്തെയാണു അവരുടെ വാക്കുകൾ മുറിവേൽപ്പിച്ചിരിക്കുന്നതു.1.. പറയുന്നതെന്തും മറുത്തൊരു വാക്കുപോലും പറയാതെ അനുസരിച്ചിട്ടേയുള്ളൂ...എന്നിട്ടും.... അവൾ കരച്ചിലടക്കാൻ പാടുപെട്ടു...... സങ്കടങ്ങളും കണ്ണീരും അവൾക്കു വേണ്ടുവോളമുണ്ടു്.... പക്ഷേ ഇതവൾക്കു സഹിയ്ക്കാനായില്ല: ഹേമയുടെ കണ്ണുകൾ നിശബ്ദം നിറഞ്ഞൊഴുകി... അലമാരകൾ നിറയെ പൊന്നും പണവും ..മറ്റു വിലപിടിച്ചതൊക്കെ ക്കാണും. താനതൊന്നുംശ്രദ്ധിച്ചിട്ടേയില്ല... മുറികൾ തൂത്തു തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ എത്രയോ തവണ കുട്ടികളുടെ ചെറിയ ആഭരണങ്ങൾ കിട്ടിയിട്ടുണ്ടു്. തിരിച്ചേല്പിക്കുമ്പോൾ അവർ ഒന്നു ചിരിക്കുകപോലും ചെയ്യാറില്ലായിരുന്നു....... അടുക്കളയിലെ തന്റെ ഇരിപ്പിടത്തിലിരുന്നവൾ മുഖം പൊത്തിക്കരഞ്ഞു... ആ വാക്കുകൾ ഇടയ്ക്കിടെ മനസ്സിനെ പൊള്ളിച്ചു ... ചെവിയ്ക്കുള്ളിൽ കൂർത്ത കരിങ്കൽക്കഷണങ്ങൾ ഇരിയ്ക്കുന്നപോലെ..... "നീ ഇവിടെ നിത്യം വരുന്ന തു കൊണ്ടു നിന്നെ സംശയ യിച്ചാലെന്താ തെറ്റ്?.. മറ്റാരും തന്നെ ഇവിടെ വരാറില്ല... പൊന്നും പണവും കണ്ടാൽ മോഷ്ടിക്കാതിരിയ്ക്കാനുള്ളത്ര സമ്പന്നയാണോനീ? "നിന്നെപ്പോലുള്ളവരുടെ സത്യസന്ധത ഞാൻ കുറേ കണ്ടിട്ടുണ്ടു്... പുഛം നിറഞ്ഞ സംസാരം അവർ തുടർന്നു കൊണ്ടേയിരുന്നു.... ഇതിനിടയിൽ ചെറിയ കുട്ടിയുടെ ഉടുപ്പിനുള്ളിൽ നിന്നു തന്നെ മാല കണ്ടെത്തി. മൂത്ത കുട്ടി മാലയുമായി ഓടിയെത്തി. : ഹേമയ്ക്കു ആയിരം കുടം തണുത്ത ജലം തലയിലും ശരീരത്തിലും വീണു ഒഴുകുന്ന പോലെ തോന്നി.. ചുട്ടുപൊള്ളിയ മനസ്സും ശരീരവും ആകെ കുളിർത്തു... അവൾ കണ്ണനീർ തുടച്ചു.
തന്റെ സാരിയും ബ്ലൗസുമെടുത്തണിഞ്ഞു പണി വേഷം ഒരു പ്ലാസ്റ്റിക്കവറിലിട്ടു കൊണ്ടു് പടിയിറങ്ങും മുമ്പ് ഉറച്ച ചുവടുകളോടെ കൊച്ചമ്മയ്ക്കരികിലെത്തി.... ഇതുവരെ ഉയർത്തിയിട്ടില്ലാത്തത്ര ഉറച്ച ശബ്ദത്തിലവൾ പറഞ്ഞു. ഞാനൊരു തൊഴിലാളി സ്ത്രീയാണ് എനിയ്ക്കു മുണ്ടു ആത്മാഭിമാനം . പ്രാണൻ പോലെ കാത്തുസൂക്ഷിക്കുന്നതാണു.... തൊഴിലെടുത്തു ഞാനെന്റെ കുടുംബം പോറ്റുന്നു. ജോലിക്കിടയിൽവീണു പരിക്കു പറ്റി വയ്യാതെ കിടക്കുന്ന എൻറെ ഭർത്താവിനെ കഴിയുന്നതു പോലെ ഞാൻ ചികിത്സിക്കുന്നു. അദ്ദേഹത്തിന്റെ രോഗം മാറി ആരോഗ്യം വീണ്ടെടുക്കും. അതന്റെപ്രതീക്ഷയാണു... പ്രത്യാശയുടെ കരം എന്നെ മുന്നോട്ടു നയിക്കും. ഹേമയുടെ വാക്കുകൾ അത്ഭുതത്തോടെ കേട്ടു നിന്ന കൊച്ചമ്മ യുടെ മുഖത്തു നോക്കി അവൾ പറഞ്ഞു. ഞാനിനി ഇവിടെ ജോലിയ്ക്കു വരില്ല... അവൾ മുറിയ്ക്കു പുറത്തിറങ്ങി. ഗേറ്റ് കടന്ന് വിശാലമായ വീഥിയിലേക്കിറങ്ങി... നാളെ മുതൽ....
ആശങ്കയുടെ അഗ്നിപർവ്വതം ഉള്ളിലെരിയുന്നുണ്ട്... പാതയോരത്തൂടെ അവൾ കൈകൾ വീശി നടന്നു... മനുഷ്യന്റെ കൈകൾ തളരാത്ത കൈകൾ...... മരിയ്ക്കാത്ത കൈകൾ...…
ചുള്ളിക്കാടിന്റെ കവിതയാ..... അതു അകലെ നിന്നും മൈക്കിലൂടെ കേൾക്കുന്നതായ് അവൾക്കു തോന്നി
സൂര്യവെളിച്ചത്തിൽ മരങ്ങളും വഴികളും കട കമ്പോളങ്ങളും കെട്ടിടങ്ങളുമെല്ലാം കൂടുതൽ തിളങ്ങുന്നു .. കാലുകൾക്കു വേഗത കൂട്ടി അവൾ വീട്ടിലേയ്ക്കു നടന്നു......