Image

വരവായി വസന്തം (ജി. പുത്തൻകുരിശ് )

Published on 08 May, 2025
വരവായി വസന്തം (ജി. പുത്തൻകുരിശ് )

വരവായി വസന്തമെന്നോതി 
വിരിയുന്നു പൂക്കളെങ്ങുമെ 
പൊരിഞ്ഞു പൊള്ളുന്ന ചൂടിലും 
വിരിയുന്നരിയ പൂക്കളത്ഭുതം!

വർണ്ണങ്ങൾ പലതെങ്ങെനെ വന്നുവെന്ന് 
നിർണ്ണയമില്ലോർത്തു നോക്കിൽ;
ആരോ ഒരാൾ എവിടെയോ ഇരുന്ന് 
ചേർക്കുന്നുവോ പലനിറങ്ങളിങ്ങനെ!

ആപത്തിൽ തെളിയും ഗുണങ്ങൾപോലെ 
താപത്തിൽ വിരിയുന്നു പലപൂക്കളും 
ചിന്തിക്കുകിലീ നിഗൂഢതയ്ക്കന്ത്യമില്ല
ഹന്ത! വിരമിക്കുന്നു, നേരുന്നു ശുഭദിനം.
 

Join WhatsApp News
Sudhir Panikkaveetil 2025-05-08 22:42:35
ഒരു കൊച്ചുകവിത. വസന്തത്തിൽ വിരിയുന്ന വർണ്ണകുസുമങ്ങളെ നോക്കി കവി ആശ്ചര്യഭരിതനാക്കുന്നു ആരാണ് ഇവരെ അണിയിച്ചൊരുക്കുന്നത്. കവി അപ്പോൾ ചിന്തകനാകുന്നു. അവസാനമില്ലാത്ത നിഗുഢതകൾക്ക് പുറകെ പോകേണ്ട എല്ലാവര്ക്കും ശുഭദിനം എന്ന് പറഞ്ഞു കവി തൂലിക മടക്കുന്നു. എന്നാലും പൂക്കളിലെ സുഗന്ധം വരികൾ വിതറാൻ മറക്കുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക