ആരിതു ചൊല്ലിയെന്നറിയാതിരിക്കവെ
ആരെങ്കിലും വ്യസനിച്ചിരുന്നീടുമോ
ആരിതാരോടു മൊഴിഞ്ഞെന്നു കേള്‍ക്കാതെ
ആരെങ്കിലും ആവലാതിക്കു ചെല്ലുമോ!
ആരിതെന്തു പറഞ്ഞെന്നറിയാതെ
ആരാനും ആശങ്കയില്‍ കഴിഞ്ഞീടുമോ
ആരിതെപ്പോളോതിയെന്നു ചിന്തിക്കാതെ
ആരുണ്ട് ശൺഠയ്ക്കൊരുങ്ങുന്നവര്‍
ആരിതെന്തിനുരിയാടിയെന്നോര്‍ക്കാതെ
ആരോടും എന്തിനുണ്ടാക്കുന്നലോഹ്യം!!
ആരിതെന്തുപറഞ്ഞെപ്പോളതെന്തിന്
ആരോടുമെന്നും അറിഞ്ഞില്ലയെങ്കില്‍
ആരും അതു മനസ്സില്‍ കുറിച്ചീടാതെ
ആര്‍ക്കുണ്ട് ചേതമെന്നോര്‍ത്തീടണം!!!
**********