Image

ദൗത്യം; ഗദ്യ കവിത, മിനി സുരേഷ്

Published on 09 May, 2025
ദൗത്യം; ഗദ്യ കവിത, മിനി സുരേഷ്

 

കാറ്റു പോലെ കടന്നടിച്ച സർജിക്കൽ പ്രഹരം
അതി സൂക്ഷ്മമത്രമേലതിമാനുഷം
കണ്ണുകളിലെരിയും പകയുടെ ജ്വാല
മുഴങ്ങുന്നു പ്രതിരോധകാഹളങ്ങൾ

നിങ്ങളുടേതല്ല നീതി നമ്മളുടേതാണെന്ന ധൈര്യം
അതിരു നിഴലുകളിൽ പതുങ്ങിയ ഭീകരർ ഭയന്നു
പടപ്പുറപ്പാടിൻ  സിംഹഗർജ്ജനങ്ങൾ 
കുരുക്ഷേത്ര പടഹധ്വനികളുയരുന്നു

ജന്മഭൂമിക്കു നൽകിയ വാഗ്ദാനമിത്
ധീരതയുടെ പുസ്തകത്തിലൊരേടു കൂടി
ദേശസ്നേഹമുണർത്തും ചരിത്രം
ശൃംഗങ്ങളിലഭിമാനത്തിൻ പതാക പാറുന്നു
മണ്ണിൻ്റെ നെഞ്ചിലും മനസ്സുകളിലും
മതിലുകൾ പണിതവരെ പറിച്ചെറിയും
രാജ്യത്തിൻ രക്ഷയതാണ് ദൗത്യം
വചനമല്ല പ്രവർത്തിയാണു മറുപടി

അക്രമത്തിന്നവസാനമശാന്തിയല്ലെന്നറിക
പാകിസ്ഥാനോ ഭാരതമോയെന്നല്ല
മനുഷ്യൻ മറക്കേണ്ടതില്ല മനുഷ്യനെ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക