എല്ലാ അര്‍ത്ഥത്തിലും കുതിപ്പ്# 'തുടരു'കയാണ് മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' തിയേറ്ററുകളില്‍. കഥയില്‍ മേക്കിങ്ങില്‍, ആക്ഷനില്‍, ക്‌ളൈമാക്‌സില്‍ ഇപ്പോഴിതാ തിയേറ്റര്‍ കളക്ഷനിലും ചിത്രം അതിവേഗം കുതിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് 'തുടരും' കുതിക്കുന്നത്. '2018' എന്ന ജൂഡ് ആന്റണി ചിത്രത്തിന്റെ കളക്ഷന്‍ റെക്കോഡാണ് രണ്ടാഴ്ച കൊണ്ട് 'തുടരും' മറികടന്നത്. ഇതോടെ മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡും സ്വന്തം പേരിലാക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാല്‍.
'ഇനി റെക്കോഡുകളൊന്നും അവശേഷിക്കുന്നില്ല. ഒറ്റപ്പേരു മാത്രം മോഹന്‍ലാല്‍. കേരളത്തിലെ ഏറ്റവും ഉയര്‍ന്നത്, സിനിമയിലെ ഏറ്റവും മികച്ചത്.'എന്ന അടിക്കുറിപ്പോടെയാണ് ആശീര്‍വാദ് സിനിമാസ് ഈ സന്തോഷവാര്‍ത്ത ആരാധകര്‍ക്കു മുന്നില്‍ പങ്കു വച്ചത്. അതിനേക്കാള്‍ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഈ സന്തോഷവാര്‍ത്ത ഏറ്റെടുത്തത്. അഞ്ചു ദശാബ്ദം തുടര്‍ച്ചയായി ഇന്‍ഡസ്ട്രി ഹിറ്റുകള്‍ നല്‍കിയ താരമെന്ന അംഗീകാരവും മോഹന്‍ലാല്‍ സ്വന്തമാക്കി.
ആഗോള കളക്ഷനില്‍ '2018'ന്റെ കളക്ഷന്‍ റെക്കോഡ് തകര്‍ത്ത് ഏററവുമധികം കളക്ഷന്‍ നേടുന്ന മൂന്നാമത്തെ സിനിമയായി 'തുടരും'. കേരളത്തില്‍ നിന്നു മാത്രം 100 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന ആദ്യചിത്രവും 'തുടരും' ആണ്. ചിത്രം ആറാം ദിവസം നൂറു കോടിയിലെത്തിയിരുന്നു. പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നൂറു കോടി ക്‌ളബ്ബിലെത്തുന്ന നാലാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് 'തുടരും'.