Image

അമ്മയാണെല്ലാം (രാജരാജേശ്വരി)

Published on 12 May, 2025
അമ്മയാണെല്ലാം (രാജരാജേശ്വരി)

അമ്മയാണഖിലവും അറിയുന്നു ഞാനെന്റെ 
അറിവിന്റെ അകതാരി'ല നുവേലമായ്. 
അനുപമമാം പ്രേമം അനുസ്യൂതം പൊഴിച്ച'മ്മ 
അന്തരാത്മാവിൽ കുടികൊണ്ടിടുന്നു.
'സ്നേഹ'മാണ'മ്മ സ്പന്ദനം ചെയ് വ'വൾ
സ്ർഗ്ഗചൈതന്യമായ് ഹൃദയത്തിലായ്.
'പ്രകൃതി'യാണമ്മ, 'പ്രണവ'മാണ'മ്മ,
പരിശുദ്ധ പനിനീർ പ്രവാഹമാണ്,
പകലവ'നമ്മ.. പനിമതി'യമ്മ..
പരമാർത്ഥ പൊരുളിന്റെ പരം ജ്യോതിസ്സ്,
മുപ്പാരിലെന്നെന്നും മൂർത്തിയായ് വാഴുന്നു
മൂർത്തികൾ മൂവരും കൈ തൊഴുന്നോൾ
മംഗള കാരിണി, സൽഗതി ദായിനി,
സൃഷ്ടികൾക്കെല്ലാം അമൃതേകുവോൾ.
ആകാശ'മാണ'മ്മ
ആഴിയുമാണ'മ്മ
ആദി'യനാദി യായ് വാഴുന്നവൾ,
അമ്പിളിക്കലപോലെ പുഞ്ചിരി തൂകി
ആനന്ദപ്പൂമാരി തൂകുന്നവൾ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക