മത അടിമത്വത്തിൽ നിന്ന് മഹാഭൂരിപക്ഷവും രക്ഷപെടുന്ന ഒരു കാലത്ത് മാത്രമേ ഭൂമിയിൽ ശാശ്വത സമാധാനം നിലവിൽ വരികയുള്ളു. വിപ്ലവകാരികൾ വീൺവാക്ക് പറയുമ്പോളും അദൃശ്യമായ ഒരു ചങ്ങലയായി മതവും അതിന്റെ ആചാരങ്ങളും അവരെ വരിഞ്ഞു മുറുക്കുന്നു. വിവാഹവും മരണവും പോലും മത ആചാരങ്ങളുടെ ചട്ടക്കൂടുകളിൽ മാത്രം നടപ്പിലാക്കുന്നതിനുള്ള സാമൂഹ്യ സംവിധാനങ്ങളുമായി സിവിൽ നിയമങ്ങളും മതങ്ങളെ താങ്ങി നിർത്തുന്നു. സാമൂഹ്യ ജീവിയായ മനുഷ്യൻ തന്റെ സാമൂഹ്യ നിലനിൽപ്പിനായി കുറവന്റെ ചരടിലെ കുരങ്ങിനെപ്പോലെ ‘ ചാടിക്കളിക്കെടാ കൊച്ചുരാമാ' എന്ന ആജ്ഞ കാതോർത്തു നിൽക്കുന്നു. നട്ടെല്ലുള്ള വ്യക്തിതങ്ങൾ സ്വന്തം ജീവിതത്തിൽ നിന്ന് അടിമത്തത്തെ പടിയിറക്കുകയും സാഹചര്യങ്ങൾ തന്റെ നെറ്റിയിൽ ഒട്ടിച്ചു വച്ച മത / രാഷ്ട്രീയ ലേബലുകൾ പറിച്ചെറിഞ്ഞു കൊണ്ടും മാത്രമേ അടുത്ത നൂറ്റാണ്ടിലെങ്കിലും സർവതന്ത്ര സ്വതന്ത്രനായ മനുഷ്യന്റെ ലോകം നടപ്പിലാവുകയുള്ളു ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല