Image

ചുഴലിക്കാറ്റ്: സെന്റ് ലൂയീസിലും കെന്റക്കിയിലും മിസോറിയിലുമായി 16 മരണം

Published on 17 May, 2025
ചുഴലിക്കാറ്റ്: സെന്റ് ലൂയീസിലും കെന്റക്കിയിലും മിസോറിയിലുമായി 16 മരണം

വാഷിംങ്ടണ്‍: അമേരിക്കയിലെ സെന്റ് ലൂയീസിലും കെന്റക്കിയിലും മിസോറിയിലും വീശിയടിച്ച ചുഴലിക്കാറ്റില്‍ കുറഞ്ഞത് 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സെന്റ് ലൂയിസ് നഗരത്തില്‍ അഞ്ചും മിസോറിയില്‍ ഒമ്പതും കെന്റക്കിയില്‍ ഏഴും പേര്‍ മരിച്ചു.മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ കെന്റക്കി സംസ്ഥാനത്തിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ലോറല്‍ കൗണ്ടിയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 5,000 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മേല്‍ക്കൂരകള്‍ തകര്‍ന്നതായും വൈദ്യുതി ലൈനുകള്‍ തകര്‍ന്നതായും മിസോറി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സെന്റ് ലൂയിസില്‍ ഏകദേശം 100,000 കെട്ടിടങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ വീടുകള്‍ തോറും തിരച്ചില്‍ നടത്തുന്നതായി അഗ്‌നിശമന വകുപ്പ് അറിയിച്ചു.

1904 ലെ ഒളിമ്പിക് ഗെയിംസ് നടന്ന സെന്റ് ലൂയിസിലെ ഫോറസ്റ്റ് പാര്‍ക്കിന് സമീപം ചുഴലിക്കാറ്റ് കരയിലേക്ക് പതിച്ചതായി നാഷനല്‍ വെതര്‍ സര്‍വിസ് റഡാര്‍ കാണിച്ചു. സമീപത്തുള്ള സെന്റിനല്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഒരു ഭാഗം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ഇവിടെ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയെന്നും സെന്റ് ലൂയിസ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.

നാശനഷ്ടങ്ങള്‍ കൂടുതലായി സംഭവിച്ച പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക