വിയന്ന : കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ മെയ് 31-ന് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള ടീം ഉള്‍പ്പെടെ നിരവധി ടീമുകള്‍ പങ്കെടുക്കും.
ഓഡീന്‍സ് പോളിലൂടെ ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്. മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുന്ന ക്യുആര്‍ കോഡിന്റെ സഹായത്തോടെ കാണികള്‍ ആയിരിക്കും വിജയികളെ തീരുമാനിക്കുന്നത്. പ്രത്യേക ജൂറി ഇല്ലാത്ത മത്സരത്തില്‍ കാണികള്‍ തന്നെ വിധികര്‍ത്താകളാകുന്നുവെന്നതാണ് ഈ മത്സരത്തെ വേറിട്ടതാക്കുന്നത്.
വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. ഒന്നാം സമ്മാനം 500 യൂറോയും, രണ്ടാം സമ്മാനം 300 യൂറോയും, മൂന്നാം സമ്മാനം 200 യൂറോയും, മികച്ച ജനപ്രിയ ടീമിന് ട്രോഫിയും 200 യൂറോ ക്യാഷ് അവാര്‍ഡും ലഭിക്കും.
സ്ഥലം: VHS ഫ്‌ളോറിഡ്‌സ്ഡോര്‍ഫ്
സമയം: വൈകിട്ട് 4 മാണി മുതല്‍
തിയ്യതി: 31 മെയ് 2025