Image

വൈകിപ്പോയ ഒരു പുസ്തക ആസ്വാദനം : ആർ. കെ. ആർ. നായർ

Published on 07 June, 2025
വൈകിപ്പോയ ഒരു പുസ്തക ആസ്വാദനം : ആർ. കെ. ആർ. നായർ

 വൈകിപ്പോയ ഒരു പുസ്തക ആസ്വാദനം.                                                                                          ആർ. കെ. ആർ. നായർ.
  റിട്ട. ജനറൽ മാനേജർ
  അസോസിയേറ്റഡ് സിമന്റ് കമ്പനി ലിമിറ്റഡ്.
 

എൺപതുകളുടെ അവസാന പാതിയിലാണ് നായർ സാർ.  88 വയസ്സായി. അദ്ദേഹം ഒരു റിട്ടയേർഡ് എൻജിനീയറാണ്. അദ്ദേഹത്തോടൊപ്പം എന്റെ ഹസ്ബൻഡ് കൊച്ചിൻ സിമന്റസിൽ കുറെ നാളുകൾ ജോലി ചെയ്തിട്ടുണ്ട്. നല്ലൊരു വായനക്കാരനും ആസ്വാദകനു മാണ് നായർ സാർ.
അദ്ദേഹം എന്റെ മൂന്നു പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.  ' എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു'  എന്ന പുസ്തക വായനക്ക് ശേഷം അദ്ദേഹം എഴുതി അയച്ചുതന്ന ആസ്വാദനമാണ് താഴെ കൊടുത്തിരിക്കുന്നത്. പുസ്തകത്തെ പ്രകീർത്തിച്ച് ഏറെനേരം അദ്ദേഹം ഫോണിൽ സംസാരിക്കുകയുണ്ടായി.
അദ്ദേഹത്തിന്റെ എഴുത്തിനോടൊപ്പം വായന എളുപ്പമാക്കുവാൻ ഞാൻ അത് ഇവിടെ ടൈപ്പ് ചെയ്ത് പോസ്റ്റ് ചെയ്യുന്നു.
ഒത്തിരി സ്നേഹം പ്രിയ നായർ സാർ.!

ഡോക്ടർ കുഞ്ഞമ്മയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

1) ഒരാനയുടെ ജനനം മുതൽ മരണം വരെ വരാവുന്ന അസുഖങ്ങളും അവയുടെ ചികിത്സാരീതികളും, ജോലി ചെയ്യിക്കേണ്ട രീതികളും, ശാരീരികവും, മാനസികവുമായ പ്രത്യേകതകളും, ആശയവിനിമയ രീതികളും, ഉടമസ്ഥനോടും കുടുംബത്തോടും പാപ്പാന്മാരോടും ഉള്ള പ്രതിബദ്ധതയും മറ്റും തന്മയത്വമായി ഹൃദ്യമായ പ്രതിപാദന രീതിയിൽ അവതരിപ്പിച്ച ഡോക്ടർ കുഞ്ഞമ്മയ്ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
2) പാലാ എടേട്ട് തൊമ്മൻ ജോർജ് എന്ന ചാച്ചനും എനിക്കും കുറെ സമാനതകൾ ഉണ്ട്.
- ഞങ്ങൾക്ക് ഒന്നര വയസ്സായപ്പോൾ അമ്മ മരിച്ചു.
- ബന്ധുക്കളുടെ പരിചരണത്തിൽ വളർന്നു.
- സ്വപ്രയത്നത്താൽ സമുദായത്തിൽ ഉന്നത സ്ഥാനം നേടി.
- രണ്ടുപേർക്കും കഠിനമായ ഹൃദയാഘാതം ഉണ്ടായി. ഞാൻ ഡോക്ടർ സഞ്ജയ് തരകൻ എന്ന ഐ. സി.യു വിദഗ്ധന്റെ മേൽനോട്ടത്തിൽ തിരിച്ചുവന്നു.
- ചാച്ചനെ കർത്താവ് തിരിച്ചുവിളിച്ചു.
- ചാച്ചന്റെയും അമ്മച്ചിയുടെയും സംഭാവനകൾക്ക് കോടിക്കോടി പ്രണാമം. 
4) ആനകളെ പറ്റിയുള്ള ഒരു എൻസൈക്ലോപീഡിയ പോലുള്ള ഈ ബുക്ക് സംഭാവന ചെയ്ത എന്റെ പഴയ സഹപ്രവർത്തകൻ ജോസഫിനും പത്നി ഡോക്ടർ കുഞ്ഞമ്മയ്ക്കും ഹൃദയംഗമമായ നന്ദി കുറിക്കുന്നു.
5) ഈ ബുക്കിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ കുഞ്ഞമ്മയ്ക്ക് ഒരു പി.എച്ച്. ഡി. ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സ്നേഹം (ഒപ്പ്)

R.K.R Nair.

NB. വാർദ്ധക്യത്തിലും നായർ സാർ എത്ര ഭംഗിയായിട്ടാണ് എന്റെ ഈ പുസ്തകത്തെ ക്രോഡീകരിച്ചിരിക്കുന്നത്!!. അദ്ദേഹമിപ്പോൾ ബോംബെയിലാണ് താമസം. അദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ഞങ്ങൾ പുസ്തകം അയച്ചു കൊടുക്കുകയായിരുന്നു. സാറിന് നന്ദിയും സ്നേഹവും അറിയിച്ചുകൊള്ളുന്നു.
ഈ ആസ്വാദനം വൈകി പോയതിന്റെ ഉത്തരവാദിത്വം എന്റേത് മാത്രം..
Dr. Kunjamma George 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക