സുവർണ്ണേ, സുഗന്ധീ, വസന്തർത്തുവേ,
എനിക്കായി പുണ്യം ഭവൽക്കാന്തി കണ്ട്.
ഇല നീർത്തുവന്നേ, പൂക്കൾ വിടർന്നേ,
കിളികൾ, കിളികൾ, എങ്ങും കിളികൾ.
ബഹുകലാമേളയിൽ ഞാനെന്നഹം
മറന്നവയിലൊന്നായി മേവിടുന്നു.
പഞ്ചേന്ദ്രിയസകലരമധന്യേ,
വിസ്മയതമം തവ വൈഭവങ്ങൾ. *
കാലം നിരപ്പാക്കിടാതേ കിടക്കും
ചില വടുക്കൾ---ദുഃഖങ്ങൾ, ഖേദങ്ങൾ,
നിസ്വാർത്ഥമാം ചില സ്വപനങ്ങളും.
ഭൂമിചന്ദ്രാർക്കർ കറങ്ങുവതിലധികം
കറങ്ങൂ മനുഷ്യന്റെ ബുദ്ധി:
നിശ്ചലം നിന്നഭിരമിക്കട്ടെ ഞാൻ.
Petrarchan Sonnet-രീതിയിലുള്ളൊരു പ്രകീർത്തനം (ഗീതിക, ഗീതകം, ശീതിക) 8+6 വരികളിൽ
* ശ്രദ്ധിച്ചാലും: ഈ വിശേഷണം--തരം; കൂടുതൽ അങ്ങന (more so) ; തമം: most so (superlative) ഇവിടെയും നമ്മുടെ എഴുത്തുകാർ ജാഗ്രതേ!