Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗം കൊഴുപ്പിക്കുവാന്‍ ഐഒസി യു കെ; യു ഡി എഫിന് പ്രവാസികളുടെ കൈത്താങ്ങ്.

Published on 11 June, 2025
 നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗം കൊഴുപ്പിക്കുവാന്‍  ഐഒസി യു കെ; യു ഡി എഫിന് പ്രവാസികളുടെ കൈത്താങ്ങ്.

.ലണ്ടന്‍: യു കെ യിലെ പ്രവാസികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഘടനയായ ഐഒസി (യു കെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ നിയോജക മണ്ഡല ഉപതെരഞ്ഞെടുപ്പില്‍ നേരിട്ടുള്ള സജീവ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ഷൈനു ക്ലെയര്‍ മാത്യൂസും, റോമി കുര്യാക്കോസും പുറപ്പെട്ടു. യു.ഡി.എഫ് അനുകൂല പ്രവാസികളുടെ വോട്ടുകള്‍ ഏകോപിപ്പിക്കല്‍, സോഷ്യല്‍ മീഡിയ പ്രചരണം, ഗൃഹ സന്ദര്‍ശനം, വാഹന പ്രചരണം, കുടുംബ കൂട്ടായ്മകള്‍, പോസ്റ്റര്‍ പ്രചാരണം എന്നിങ്ങനെ വിപുലമായ പ്രചരണ പരിപാടികളാണ് പ്രവാസി കോണ്‍ഗ്രസ്സ് പ്രസ്ഥാനം ആസൂത്രണം ചെയ്തിരിക്കുന്നത്.

മലയാളി  പ്രവാസി കോണ്‍ഗ്രസ്സ് പ്രസ്ഥാനമായ ഒഐസിസി -ഐഒസി (കേരള ചാപ്റ്റര്‍) എന്നീ  സംഘടനകളുടെ ലയനത്തിന് ശേഷം ഐഒസി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോട, പ്രസിഡണ്ട് പദവിയിലേക്ക് നോമിനേറ്റു ചെയ്യപ്പെട്ട ഷൈനു ക്ലെയര്‍ മാത്യൂസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുക. ഐഒസി യുടെ നേതാവ് റോമി കുര്യാക്കോസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍  പങ്കു ചേരും.  ഐഒസി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു  ജൂണ്‍ 13  ന് നാന്ദി കുറിക്കും.
 
കേരള നിയമസഭാ അസ്സംബ്ലി സീറ്റിലേക്ക് നടത്തപ്പെടുന്ന ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ കേന്ദ്രീകൃതമായി പ്രവാസി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ സംയുക്ത പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുപ്പ് ഓഫീസ് തുറക്കുമെന്ന്  ഷൈനു അറിയിച്ചു. യു കെയില്‍ നിന്നും ഇപ്പോള്‍ നാട്ടിലെത്തിയവരോ, ഈ ദിവസങ്ങളില്‍ പ്രചാരണത്തിന് നാട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്നവരോ, സന്നദ്ധരായിരിക്കുന്നവരോ ആയ പ്രവര്‍ത്തകര്‍  പ്രചാരണ ഏകോപനത്തിനായി ഷൈനു ക്ലെയര്‍ മാത്യൂസ് (+447872514619), റോമി കുര്യാക്കോസ് (+447776646163) എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

തൃക്കാക്കര, പുതുപ്പള്ളി, വയനാട് ഉപ തെരഞ്ഞെടുപ്പുകളില്‍, പ്രവാസികളുടെ ശക്തമായ സാന്നിദ്ധ്യവും, കരുത്തുറ്റ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ശ്രദ്ധേയരായ നേതാക്കളാണ് ഇരുവരും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക