സുലോചനക്ക് ഒരു ആലോചന, ആലോചനയിൽ ആണ്ടിരുന്നപ്പോൾ അമ്മയുടെ ഒരു ചോദ്യം എന്താ സുലോചനേ നിനക്കൊരു ആലോചന
പുര നിറഞ്ഞിരിക്കുന്ന ഒരു പെണ്ണാണെന്ന് ഒരു ആലോചനയില്ലാത്തവർ ഇപ്പോൾ സുലോചനയുടെ ആലോചന ആരായുന്നു
എന്നമർഷം പൂണ്ട് സുലോചന ആലോചനയിലേക്ക് വീണ്ടും മറിഞ്ഞുവീണു
ഇൻസ്റ്റഗ്രാമിലെ പയ്യൻ വേണോ
ത്രെഡ്സിലെ ചുള്ളൻ വേണോ
ഫേസ്ബുക്കിലെ മസിൽമാൻ വേണോ
ലിങ്കിടിനിലെ പ്രൊഫഷണൽ വേണോ
ആകെ കൺഫ്യൂഷനിൽ ആയ സുലോചന വീണ്ടും ആലോചന തുടർന്നു
കുചേലന്റെ അവിൽ പൊതി പോലെ
മതിലിന്റെ അരികിൽ ഒരു തല
ലാലേട്ടന്റെ മോൻ ലോലിതൻ
കോളിനോസ് പുഞ്ചിരിയുമായി വിടർന്നു നിൽക്കുന്നു
കാര്യങ്ങൾ മനസ്സിലാക്കിയ പോലെ അവൻറെ ഒരു ചോദ്യം ഞാനിവിടെ ഉള്ളപ്പോൾ സുലോചനേ നിനക്കെന്തിനാണ് വേറൊരാലോചന
ഇവനെ എങ്ങിനെ ഒഴിവാക്കാം എന്നത് മാത്രമായിരുന്നു പിന്നെ സുലോചനയുടെ ആലോചന...