Image

പിതൃദിനാശംസകൾ! (ചാക്കോ ഇട്ടിച്ചെറിയ)

Published on 14 June, 2025
പിതൃദിനാശംസകൾ! (ചാക്കോ ഇട്ടിച്ചെറിയ)

അപ്പനല്ലാതെയിപ്പാരിലില്ലഹോ 
ആരുമെന്നിലെയെന്നേയറിയുവാൻ 
മൽപ്പിതാവേ മമജീവന്റെ ജീവനേ 
അപ്പ! നീയെന്റെ സർവസ്വമൂഴിയിൽ !.

നീതിന്നൊരാപ്പിളും,മാങ്ങയും,തേങ്ങയും 
നിൻവിയര്പ്പിൻ ഗന്ധമൊക്കെയുമെന്നിലെ 
ജീവനായിപ്പരിണമിച്ചില്ലയോ 
നീയറിയാതെ യാരുമറിയാതെ

ഒറ്റനോട്ടത്തിലന്നു ഞാനാദ്യമായ് 
പറ്റിയമ്മയ്ക്കരികിലായാച്ചനെ 
കണ്ടുകണ്കൾകുളിർത്തുപോയെത്രയോ ? 
അച്ഛനാണെന്നറിഞ്ഞു പറയാതെ !!!,

പിച്ചവച്ചുനടന്നുതുടങ്ങിനാൻ 
വച്ചപാദമുറപ്പിച്ചുനിർത്തിടാൻ 
അച്ഛായെൻകരം നിൻകരത്താൽപിടി 
ചിച്ചപോലെനടത്തിയതോർപ്പു്ഞാൻ

തോളിലേറ്റിക്കളിപ്പിച്ചതോർപ്പു ഞാൻ  
കാളുമാനന്ദമാം കളിക്കോപ്പുകൾ 
എത്രയെത്ര കടംകഥകൾ പറഞ്ഞ്
എന്നെയൂട്ടിയുറക്കിയതോർപ്പുഞാൻ!

സൃഷ്ടികർത്തനാം ദൈവപിതാവിന്റെ 
യിഷ്ടനായെന്റെ ജീവിതം തീർന്നിടാൻ 
നിഷ്ഠയെന്നിൽ നിറച്ചുദിനംദിനം 
ശിഷ്ടനായ്തീർത്ത സദ്‌ഗുരോ ശിഷ്ടനേ!  

അച്ഛനെയച്ഛനായ്ക്കാണുവാൻ ഞാനിനി 
എത്രജന്മങ്ങൾ വീണ്ടും ജനിക്കണം 
അച്ഛനെന്നേ മകനായിക്കാണുവാൻ 
ഒറ്റജന്മം മതിയാകുമീശ്വരാ!

തോറ്റുപോയിഞ്ഞാനച്ഛാ പൊറുക്കുമോ 
ആറ്റുനോറ്റുനീ പോറ്റിവളർത്തിയ 
കണ്ണിലുണ്ണിയാമീമകൻ കണ്ണുകൾ 
കണ്ടതില്ല കതിരോന്റെ രസ്മികൾ

തന്നിടട്ടെയെൻ ഉള്ളിന്റെയുള്ളിലെ  
നന്ദി നിസ്വാർത്ഥചുംബനം സ്നേഹമേ !
മാറ്റമില്ലാത്ത നിൻസ്നേഹവായ്‌പിനാൽ    
മാറിടട്ടെഞാൻ മുറ്റുംകൃതാർഥനായ്!!!.

അച്ഛനെന്ന രണ്ടക്ഷരം നവാതിൽ 
ഉച്ചരിച്ചുതുടങ്ങിയനാൾമുതൽ 
ആയുസ്സിൻ ദിനമൊക്കെയും കാണ്മുഞാൻ
അച്ഛനെത്തന്നെ കൺകണ്ട ദൈവമായ് !

അമ്മക്കൊരുദിനം,അച്ഛനൊരുദിനം     
കാമുകിയായൊരു പെണ്ണിന്നൊരുദിനം 
ജന്മമെനിയ്ങ്കിഹേതന്നാനൊരുദിനം 
നന്മ കുരിശിൽ കുരുങ്ങിയൊരുദിനം!.

ദാനമായീശ്വരൻ നമ്മൾക്കുനൽകിയ 
വാനഭൂമിയിവകളിൻ സൽഫലം 
നാമറിയാതെപോകിലോ ജീവിതം 
കേമമെന്നു നടിക്കുകിൽ കിംഫലം !.

 

 

Join WhatsApp News
Sudhir Panikkaveetil 2025-06-14 22:15:15
അച്ഛനെക്കുറിച്ചുള്ള ഹൃദ്യവുമായ ഓർമ്മകൾ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു ശ്രീ ചാക്കോ ഇട്ടിച്ചെറിയ സാർ. അച്ഛനാണ് സർവസ്വമൂഴിയിൽ എന്ന് പറഞ്ഞു തന്റെ കൃതാർത്ഥത ,അച്ഛന്റെ നിസ്വാർത്ഥ സ്നേഹത്തിന്റെ സ്പര്ശനം എന്നിവ അദ്ദേഹം അടയാളപ്പെടുത്തുന്നു. ശ്രീ ചാക്കോ ഇട്ടിച്ചെറിയ വളരേ ലളിതമായി എന്നാൽ ഗഹനമായി തന്റെ ആശയങ്ങൾ കവിതകളിലൂടെ പ്രതിഫലിപ്പിക്കുന്ന കവിയാണ്. അദ്ദേഹത്തിന് പിതൃദിനാശംസകൾ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക