അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവർക്കു ആദരാഞ്ജലി അർപ്പിക്കാൻ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ ശനിയാഴ്ച്ച ടൂപിംഗ് ദ കളർ പരേഡിൽ പങ്കെടുക്കുന്നത് കറുത്ത ആം ബാൻഡ് ധരിച്ചാവും.
ഒരു മിനിറ്റ് മൗനം പാലിക്കയും ചെയ്യും.
വിമാനാപകടത്തിൽ മരിച്ചവരിൽ 53 ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നു.
ശനിയാഴ്ച നടക്കുന്ന വാർഷിക പരേഡ് ചാൾസ് രാജാവിന്റെ ജന്മദിനം ആഘോഷിക്കാനാണ്. 1,350 സൈനികർ പങ്കെടുക്കും. തന്റെ ജന്മദിന പരേഡ് അപകടത്തിൽ മരിച്ചവർക്കും ദുഃഖം ആചരിക്കുന്ന കുടുംങ്ങൾക്കും സമൂഹങ്ങൾക്കും ആദരം അർപ്പിക്കാൻ ഉപയോഗിക്കണമെന്ന് രാജാവ് ആഗ്രഹം പ്രകടിപ്പിച്ചതായി കൊട്ടാരം വക്താവ് പറഞ്ഞു.
British royal family to mourn plane crash dead