Image

മുടി ( തമാശക്കഥ : ലാലു കോനാടിൽ )

Published on 14 June, 2025
മുടി ( തമാശക്കഥ : ലാലു കോനാടിൽ )

ഏട്ടാ ഞാനെന്റെ തലമുടി മുറിച്ച്
തോളറ്റം വരെയാക്കട്ടെ...?

നിനക്കിഷ്ടം അതാണെങ്കില് 
മുറിച്ചോളൂ...

പക്ഷെ ഇത്രയും നീളത്തിൽ വളർത്താൻ
പെട്ട പാട് എനിക്കും ദൈവത്തിനും 
മാത്രമേ അറിയൂ...

എന്നാൽ മുറിക്കണ്ട...

നീളം കുറഞ്ഞ മുടിയാണത്രേ
ഇപ്പോഴത്തെ ഫാഷൻ...

എന്നാൽ മുറിക്ക്...

പക്ഷെ ഞാൻ മുടി മുറിക്കയും
ഫാഷൻ അപ്പോഴേക്കും മാറിയും
പോയാൽ പിന്നെ ദുഖിക്കേണ്ടി വരില്ലേ..?

എന്നാൽ മുറിക്കണ്ട...

നീളം കുറഞ്ഞ മുടിയായാൽ
എനിക്കു നല്ല ഭംഗിയുണ്ടാവുമെന്നാ 
കൂട്ടുകാർ പറയുന്നത്...

എന്നാൽ മുറിക്ക്...

പക്ഷെ എന്റെ സംശയം
മുടി മുറിച്ചാൽ എന്റെ   മുഖത്തിന്
അത്  ചേരുമോയെന്നാണ്...

എന്നാൽ മുറിക്കണ്ട...

പക്ഷേ മുറിച്ചാൽ ഒരു ഗുണമുണ്ട്‌...
ചീകിയൊരുക്കാനും, കഴുകാനും 
ചെറുതാണ് സൗകര്യം...

എന്നാൽ മുറിക്ക്...

പക്ഷെ പിന്നാൻ പറ്റില്ല...
പിന്നിയിട്ട മുടിയിൽ പൂ ചൂടുന്നത്
എനിക്ക് വലിയ ഇഷ്ടമാണ്...

എന്നാൽ മുറിക്കണ്ട...

എങ്കിലും ഒരു പ്രാവശ്യം ഒന്നു
ട്രൈ ചെയ്തു നോക്കിയാലോ
എന്ന് ആലോചിക്കുവാ....

എന്നാൽ മുറിക്ക്...

മുറിക്കാൻ എളുപ്പമാണ്.. പഷെ പഴയപടി
വളരാൻ എത്ര സമയമെടുക്കുമെന്ന്
അറിയാമോ...

എന്നാൽ മുറിക്കണ്ട...

എന്തു വന്നാലും വേണ്ടില്ല...
ഒന്നു പരീക്ഷിച്ചേക്കാം...

എന്നാൽ മുറിക്ക്...

പക്ഷെ മുറിച്ചാൽ എന്നെക്കാണാൻ
ചിലപ്പോൾ  ഒരു ഭംഗിയും
ഉണ്ടായില്ലെങ്കിലോന്നാ പേടി...

എന്നാൽ മുറിക്കണ്ട...

(പക്ഷെ...
ഭർത്താവ് ഇപ്പോ ഒരു ഹോസ്പിറ്റലിൽ
ചികത്സയിലാണെന്നാണ് വിവരം...
ആകെ സംസാരിക്കുന്നത്
മുറിക്ക്... മുറിക്കണ്ട...
എന്നു മാത്രമാണത്രേ...)

എന്തു മുറിക്കണം
എന്ന സംശയത്തിലാണ്
ഡോക്ടർമാർ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക