Geetham 89
No more noisy, loud words from me -such is my master's Will. Henceforth I deal in whispers. The speech of my heart will be carried on in murmurings of a song.
Men hasten to the King's market. All the buyers and sellers are there. But I have my untimely leave in the middle of the day, in the thick of work.
Let then the flowers come out in my garden, though it is not their time; and let the midday bees strike up their lazy hum.
Full many an hour have I spent in the strife of the good and the evil, but now it is the pleasure of my playmate of the empty days to draw my heart on to him; and I know not why is this sudden call to what useless inconsequence!
ഗീതം 89
കോലാഹലങ്ങള്‍ പ്രഘോഷങ്ങളാകവേ
കല്പനയാലേ നിരോധിതമായ്/
മേലിലുണ്ടാകും കഥകള്‍ പകരുവാന്‍
മന്ത്രണം മാത്രമുപാധിയെന്നോ ?
എന്‍ പ്രാണാലാപങ്ങള് മേലിലുയര്ത്തും ഞാന്‍
അപ്രമേയ ഗാന തര്‍പ്പണത്താല്‍
ജീവിത വ്യാപാര വ്യഗ്രം ജനങ്ങളും
വ്യാവൃത്തമായിതാ വീഥികളില്‍
എങ്ങും ബഹളം ക്രയവിക്രയങ്ങളാല്‍
എങ്ങും ജനാവലി വെമ്പലല്ലോ !
ജോലിത്തിരക്കിന്റെ മദ്ധ്യേയീ മദ്ധ്യാഹ്നേ
വിശ്രമമില്ലാത്തൊരീ വേളയില്‍
നന്മതിന്മാപൂര സംഘര്ഷമാര്ന്നതാം
എത്ര ദിനങ്ങള്‍ കടന്നു പോയ് ഞാന്‍ !
ആലസ്യവേളാക്കളിത്തോഴനീദിനം
ആകര്ഷിച്ചീടുന്നെന് ഹൃത്തടത്തെ
എന്തിനായ് നിഷ്ഫലമായൊരീയാഹ്വാനം
എന്തേ, ദ്രുതക്ഷണം, ആര്‍ക്കറിയാം ?
Geetham 90
On the day when death will knock at thy door what wilt thou offer to him?
Oh, I will set before my guest, the full vessel of my life- I will never let him
go with empty hansd
All the sweet vintage of all my autumn days and summer nights, all the
earnings and gleanings of my busy life will I place before him at the close of my days when death will knock at my door.
ഗീതം 90
ഈലോക യാത്രാന്ത്യമടുത്തിടുമ്പോള്
നിന്വാതില് മുട്ടും മരണാധിനാഥന്
എന്തുണ്ടു നല്കാനുപഹാരമായി
ചിന്തിക്ക വേഗം സമയം കഴിഞ്ഞു.
എന്‍ പ്രാണനേ ഞാനുപഹാരമായി –
ട്ടര്പ്പിക്കയത്രേ കരണീയമിപ്പോള്
അങ്ങേയ്ക്കു നല്കാനിനിയെന്റെ പക്കല്‍
മറ്റൊന്നുമില്ലങ്ങിതു സ്വീകരിക്കൂ !
സംഖ്യാവിഹീനം ശരദഭ്രരാവും
വാസന്ത സന്ധ്യാ പുലര്വേളയെല്ലാം
എന്‍ ജീവിതത്തിന് ചഷകത്തിലെന്നും
വര്ഷിച്ചിരുന്നൂ രസപൂര്ത്തി സര്‍വ്വം.
സന്തോഷവും ദുഃഖവുമൊന്നിണച്ച
സമ്മിശ്രമാം വെട്ടമിരുട്ടുമേറ്റു്
എന്തെന്തു പുഷ ്പങ്ങള് ഫലങ്ങളെന്റെ
ചിത്തത്തില്‍ വന്നങ്ങു നിറഞ്ഞു നില്പൂ !
അന്ത്യത്തിലെന് വാതിലില്‍ മൃത്യുവെത്തും
ചിത്തത്തിലര്പ്പിച്ച സുമങ്ങളൊപ്പം
ഇക്കാലമെല്ലാം സ്വരൂപിച്ചു വച്ച
മൂല്യങ്ങളൊന്നായിവള് കാഴ്ചവയ്ക്കും.
……………………………………….
(Yohannan.elcy@gmail.com)
Read More: https://www.emalayalee.com/writers/22