Image

കപിൽ രഞ്ജി തമ്പാന്റെ പൊതുദർശനം ജൂൺ 21 ശനിയാഴ്ച മിൽട്ടണിൽ

Published on 14 June, 2025
 കപിൽ രഞ്ജി തമ്പാന്റെ പൊതുദർശനം ജൂൺ 21 ശനിയാഴ്ച മിൽട്ടണിൽ


ടൊറന്റോ; ഒന്റാരിയോ കാലിഡോണിയയിൽ അപകടത്തിൽ മരിച്ച പത്തനംതിട്ട കോഴഞ്ചേരി മാരാമൺ സ്വദേശി കപിൽ രഞ്ജി തമ്പാന്റെ പൊതുദർശനം ജൂൺ 21 ശനിയാഴ്ച നടക്കും. ശനിയാഴ്ച വൈകുന്നേരം 3 മുതൽ 6 വരെ മിൽട്ടണിലുള്ള സെന്റ് മാത്യൂസ് മാർത്തോമ്മ പള്ളിയിലാണ് പൊതുദർശനവും പ്രാർത്ഥനയും നടക്കുക. കപിലിന്റെ മൃതദേഹം ഞായറാഴ്ചയോ, തിങ്കളാഴ്ചയോ സ്വദേശമായകോഴഞ്ചേരിയിലേക്ക് കൊണ്ടുപോകും. തുടർന്ന് സംസ്കാര ശുശ്രൂഷ, പത്തനംതിട്ട മാരാമൺ മാർത്തോമാ പള്ളിയിൽ നടക്കും. ഭാര്യ അമ്പിളി, മക്കൾ : ലൈറ, ലിയോറ
ജൂൺ പത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കാലിഡോണിയയിലെ ഹൈവേ 6 ന് സമീപമുള്ള ആർഗൈൽ സ്ട്രീറ്റ് സൗത്തിലാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ കപിലിനെ ആശുപ്രതിയിൽ എത്തിക്കുന്നതിന് മുന്നേ മരിച്ചതായി സ്ഥിരീകരിച്ചു. കാറിലെ സഹയാത്രികനെയും ഗുരുതരമായ പരുക്കുകളോടെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക