മിനസോട്ടയിൽ ഡെമോക്രാറ്റിക് അസംബ്ലി വുമൺ മെലിസ ഹോർട്ട്മാനും ഭർത്താവ് മാർക്കും ഫരാഷ്ട്രീയ അക്രമത്തിൽ വെടിയേറ്റു മരിച്ചു
മിനിയാപൊളിസ് നഗരപ്രാന്തത്തിലെ അവരുടെ വീട്ടിൽ പോലീസ് ഉദ്യോഗസ്ഥനായി അഭിനയിച്ചാണ് അക്രമി എത്തിയത്.
സ്റ്റേറ്റ് സെനറ്റർ ജോൺ എ. ഹോഫ്മാനും ഭാര്യ യെവെറ്റിനും നേരെയും വെടിവയ്പുണ്ടായി. നിരവധി തവണ വെടിയേറ്റെങ്കിലും ശനിയാഴ്ച രാവിലെ വരെ അവർ ജീവനോടെയുണ്ട്.
അക്രമി വാൻസ് ലൂഥർ ബോൾട്ടർ, 57 ആണെന്ന് തിരിച്ചറിഞ്ഞു. ഡമോക്രാറ്റ് ഗവർണറും മുൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ടിം വാൽസ് ഇയാളെ ഗവർണറുടെ വർക്ക്ഫോഴ്സ് ഡെവലപ്മെന്റ് ബോർഡിൽ നാല് വർഷത്തെ സേവനത്തിനായി 2019 ൽ വാൾസ് നിയമിച്ചതായി രേഖകൾ വ്യക്തമാക്കുന്നു അയാളുടെ വാഹനത്തിൽ ഒരു പ്രകടന പത്രികയും വെടിയേറ്റ രണ്ട് നിയമസഭാംഗങ്ങൾ ഉൾപ്പെടെയുള്ള ഏതാനും വ്യക്തികളുടെ പേരുകളുള്ള ഒരു പട്ടികയും ഉണ്ടായിരുന്നു.
“മിനസോട്ടയിലും രാജ്യത്തുടനീളവും നാമെല്ലാവരും എല്ലാത്തരം രാഷ്ട്രീയ അക്രമങ്ങൾക്കും എതിരെ നിലകൊള്ളണം,” ഗവർണർ ടിം വാൾസ് പറഞ്ഞു.
മുന്കരുതലെന്ന നിലയിൽ ഇന്ന് നടക്കുന്ന രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് മിനസോട്ട സ്റ്റേറ്റ് പട്രോൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തുടനീളം ഇന്ന് 'നോ കിങ്സ്' എന്ന് പേരിട്ടിട്ടുള്ള ട്രംപ് വിരുദ്ധ റാലികൾ നടക്കുകയാണ്.
അസംബ്ലിവുമൻ ഹോർട്ട്മാൻ അഭിഭാഷകയും ഏകദേശം 20 വർഷക്കാലം നിയമസഭാംഗവുമായിരുന്നു. ആറ് വർഷം മിനസോട്ട അസംബ്ലി സ്പീക്കറായി സേവനമനുഷ്ഠിച്ചു. 2023 ലും 2024 ലും ഗർഭഛിദ്ര അവകാശങ്ങൾ, മരിജുവാന നിയമവിധേയമാക്കൽ, മെഡിക്കൽ ലീവ്, മറ്റ് വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള നിരവധി പ്രധാന നയങ്ങൾ പാസാക്കാൻ അവർ ഡെമോക്രാറ്റുകളെ സഹായിച്ചു.
മിനിയാപൊളിസ് പ്രാന്തപ്രദേശമായ ചാംപ്ലിനിൽ നിന്നു നാലാം തവണയും സംസ്ഥാന സെനറ്ററായ ഹോഫ്മാൻ, സെനറ്റിന്റെ മനുഷ്യ സേവന കമ്മിറ്റിയുടെ അധ്യക്ഷനാണ്. കൂടാതെ "ഇടനാഴിയിലൂടെയുള്ള സഹകരണത്തിനായി" താൻ പരിശ്രമിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. സെനറ്റിന്റെ വെബ്സൈറ്റിലെ അദ്ദേഹത്തിന്റെ ബയോ പേജിൽ അദ്ദേഹത്തിന്റെ വീട്ടഡ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.