വാഷിംഗ്‌ടണിൽ യുഎസ് ആർമി വാർഷിക ആഘോഷങ്ങൾക്കു പാക്ക് സൈനിക മേധാവി അസീം മുനീറിനെ ക്ഷണിച്ചെന്ന വാർത്ത തെറ്റാണെന്നു വൈറ്റ് ഹൗസ് അറിയിച്ചു.
"ഇത് ശരിയല്ല, ഒരു വിദേശ സൈനിക നേതാവിനെയും ക്ഷണിച്ചിട്ടില്ല," വൈറ്റ് ഹൗസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയെ വിമർശിക്കുന്നവരും ഇന്ത്യൻ പ്രതിപക്ഷ പാർട്ടികളും മുനീറിനെ അമേരിക്ക ക്ഷണിച്ചെന്ന വാർത്ത ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
US denies inviting Pak military chief