Image

ഓപ്പറേഷൻ സിന്ദൂര്‍ വിജയാഘോഷം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു

Published on 15 June, 2025
ഓപ്പറേഷൻ സിന്ദൂര്‍ വിജയാഘോഷം തിരുവനന്തപുരം  പ്രസ് ക്ലബ്ബിൽ നടന്നു

തിരുവനന്തപുരം: പ​ഗൽ​ഗാം ഭീകരാക്രമണത്തിന് ഉത്തരമായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദുരിന്റെ വിജയാഘോഷം തിരുവനന്തപുരം  പ്രസ് ക്ലബ്ബിൽ നടന്നു, ഹിന്ദു ധർമ്മ പരിക്ഷത്ത് സംഘടിപ്പിച്ച പരിപാടി കേണൽ ആർ. ജി നായർ ഉദ്​ഘാടനം  ചെയ്തു, ഹിന്ദു ധർമ്മ പരിക്ഷത്ത് സംസ്ഥാന പ്രസിഡൻഡ്   എം ​ഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ലഫ്റ്റൻഡ് കേണൽ പി ജിസി നായർ മുഖ്യ പ്രഭാഷണം നടത്തി,  യുദ്ധത്തിന്റെ ​ഗതിയെപ്പറ്റി കേണൽ സജു കൃഷ്ണൻ വിശദീകരിച്ചു.  പ്രമുഖ മാധ്യമ പ്രവർത്തകനായ കുമാർ സംയോ​ഗി മോഡറേറ്ററായിരുന്നു.

തുടർന്ന് ഭാരത്തിന്റെ സമ​​​ഗ്ര പുരോ​ഗതിക്കായി പ്രയത്നം ചെയ്ത വിവിദ മേഖലകളിലുള്ളവരെ ആദരിച്ചു , പ്രമുഖ ആധ്യാത്മിക പ്രവർത്തകനായ ശ്യാം പ്രസാദ്,  പ്രമുഖ ആധ്യാത്മിക പണ്ഡിതനും മാന്ത്രികനുമായ മുണ്ടയ്ക്കൽ ദേവസ്ഥാനം മഠാധിപധി കിഷോർ മോഹൻ ,മലൈക്കോട്ട വാലിബൻ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ    ചലച്ചിത്ര താരം  ജിലി ജോർജ്ജ് ,, പ്രശസ്ത നർത്തകി ഡോ ആതിര മോഹൻ എന്നിവരെ ചടങ്ങിൽവച്ച് ആദരിച്ചു , കേണൽ സജു കൃഷ്ണൻ പ്രശസ്തി പത്രവും കേണൽ ആർ. ജി നായർ പുരസ്കാരവും നിറഞ്ഞ സദസിനെ സാക്ഷിയാക്കി    സമ്മാനിച്ചു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക