Image

ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നോര്‍ത്താംപ്ടണില്‍ ജൂലൈ 5 ന്; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍; സിസ്റ്റര്‍ എല്‍സിസ് മാത്യു നയിക്കും.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 18 June, 2025
 ഓക്‌സ്‌ഫോര്‍ഡ് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നോര്‍ത്താംപ്ടണില്‍ ജൂലൈ 5 ന്; മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍; സിസ്റ്റര്‍ എല്‍സിസ് മാത്യു നയിക്കും.

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ജൂലൈ 5 ന് ശനിയാഴ്ച നോര്‍ത്താംപ്ടണില്‍ വെച്ച് ഓക്‌സ്‌ഫോര്‍ഡ് മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ചു, സന്ദേശം നല്‍കും.

കോഴിക്കോട് മേരിമാതാ പ്രോവിന്‌സിന്റെ വികാര്‍ പ്രൊവിന്‍ഷ്യലും, അഭിഷിക്ത ധ്യാന ഗുരുവുമായ സിസ്റ്റര്‍ എല്‍സീസ് മാത്യു (MSMI) നോര്‍ത്താംപ്ടണില്‍ നടക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നതാണ്. നോര്‍ത്താംപ്ടണ്‍ സീറോമലബാര്‍ ഇടവകയുടെ പ്രീസ്റ്റും, റീജണല്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍ CMF സഹകാര്‍മികത്വം വഹിച്ചു, ശുശ്രുഷകള്‍ നയിക്കും.

'ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു  പോകുന്നു; എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ തരുന്നു' ജോണ്‍ 14:27

ആഗോള കത്തോലിക്കാ സഭ തിരുരക്ത വണക്കമാസമായി ആചരിക്കുന്ന ജൂലൈയില്‍ നടത്തപ്പെടുന്ന വിശേഷാല്‍ തിരുവചന ശുശ്രുഷ  മാനസാന്തരത്തിനും, വിശുദ്ധീകരണത്തിനും, നവീകരണത്തിനും ഏറെ അനുഗ്രഹദായകമാവും. നോര്‍ത്താംപ്ടണിലെ സെന്റ് ഗ്രിഗറി ദി ഗ്രെയ്റ്റ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. കുമ്പസാരത്തിനും, സ്പിരിച്യുല്‍ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും.  

തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും പങ്കുചേര്‍ന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും  സ്നേഹപൂര്‍വ്വം കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Fr. Sebastian  Pottananiyil - 07918266277

Venue: St.Gregory the Great Church, 22 Park Avenue, Northampton, NN3 2HS
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക